വിജയം തേടി സ്പെയിൻ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ, യമാൽ കളിക്കുമോ?

2026 ലോകക്കപ്പിലെ ആദ്യ വിജയം തേടി സ്പെയിൻ ഇന്ന് ഇറങ്ങുകയാണ്. സൗദി അറേബ്യയാണ് എതിരാളികൾ. ആദ്യ മത്സരത്തിലെ അപ്രതീക്ഷത സമനിലയ്ക്ക് പകരം വീട്ടാൻ കൂടിയാണ് സ്പെയിൻ ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 67ആം സ്ഥാനത്തുള്ള കേപ്പ് വെർഡെയോട്‌ ഗോളുകൾ ഒന്നും നേടാത്തെ സമനിലയിൽ പിരിയുകയായിരുന്നു സ്പെയിൻ. ഇതോടെ സ്പെയിനെതിരെ ട്രോൾ മഴയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ.

മറുഭാഗത്ത് സൗദി അറേബ്യ കരുത്തന്മാരായ ഉറുഗ്വേയെ സമനിലയിൽ പൂട്ടിയാണ് സ്പെയിനെ നേരിടാൻ വരുന്നത്. അതുകൊണ്ട് തന്നെ മികച്ച ആത്മവിശ്വാസത്തിലാണ് സൗദി കളിക്കളത്തിലെത്തുക.

USA യിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 9:30ക്കാണ് കിക്ക്‌ഓഫ്.

 

സൗദി അറേബ്യയ്‌ക്കെതിരെ ലാമിൻ യമാൽ കളിക്കുമോ?

 

കേപ് വെർഡെയ്‌ക്കെതിരായ മത്സരത്തിൽ 27 ഷോട്ടുകൾ എടുത്തിട്ടും സ്പെയിനിന് ഒരു ഗോൾ പോലും നേടാൻ കഴിയാഞ്ഞത് ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അത്ഭുതകരമായ സംഭവം തന്നെയാണ്.

അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വല കുലുക്കാൻ സാധിക്കാതെ പോയതാണ് സ്പെയിൻ തിരിച്ചടിയായത്. അതുകൊണ്ട് തന്നെ എല്ലാ സ്പെയിൻ ആരാധരും സൗദി അറേബ്യക്കെതിരെ 18 വയസ്സുക്കാരനായ യമാൽ കളിക്കുമോയെന്ന് നോക്കിയിരിക്കുകയാണ്.

സ്റ്റാർ വിംഗറായ യമൽ പലപ്പോഴും സ്പെയിനിന്റെ ഗോളുകൾ നേടുന്നതിലോ അസിസ്റ്റുകൾ നൽക്കുന്നതിലോ മുൻനിരയിൽ നിൽക്കുന്നൊരു താരമാണ്. എന്നാൽ 2026 ലോകകപ്പിൽ പരിക്ക് മൂലം അദ്ദേഹത്തിന് ഇതുവരെ മികച്ച പ്ലേടൈം ലഭിച്ചിട്ടില്ല.

കേപ്പ് വെർഡെയ്ക്കെതിരെയുള്ള മത്സരത്തിൽ 71ആം മിനിറ്റിൽ പകരക്കാരനായി മാത്രമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. സ്പെയിനിന് സൗദി അറേബ്യക്കെതിരെയുള്ള മത്സരം ജീവൻമരണ പോരാട്ടമായത് കൊണ്ട് തന്നെ പലരും കരുതിയത് യമാൽ സൗദിക്കെതിരെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ തിരിച്ചെത്തുമെന്നാണ്. പക്ഷേ ഇപ്പോൾ അങ്ങനെ സംഭവിക്കില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

“എനിക്ക് കുഴപ്പമൊന്നുമില്ല, എനിക്ക് സുഖം തോന്നുന്നു,. പക്ഷേ അത് വളരെ പെട്ടെന്നാണ്, അത് ആവശ്യമില്ല. ഞാൻ ഇപ്പോഴും പുനരധിവാസത്തിലാണ്. ഒരു മുഴുവൻ മത്സരം കളിക്കാൻ ഇതുവരെ ശരിയായ സമയമായിട്ടില്ല. പക്ഷേ മാനേജർ ആഗ്രഹിക്കുന്നത്ര മിനിറ്റ് എനിക്ക് കളിക്കാൻ കഴിയും,” വെള്ളിയാഴ്ച സ്പാനിഷ് പബ്ലിക് ടെലിവിഷൻ ടിവിഇയോട് യമാൽ പറഞ്ഞു.

എന്നിരുന്നാൽ പോലും യമാൽ ആദ്യ ഇലവനിൽ ഉണ്ടാക്കില്ലായെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. കാരണം ഈയൊരു മത്സരം കൂടി സ്പെയിൻ അനുകൂലമായില്ലെങ്കിൽ നോക്ക്ഔട്ട് റൗണ്ട് യോഗ്യതയ്ക്ക് തിരിച്ചടിയാക്കും. അതുകൊണ്ട് തന്നെ പരിശീലകന്റെ തീരുമാനം വിലയേറിയതായിരിക്കും.

സൗദി അറേബ്യ സാധ്യമായ ആദ്യ ഇലവൻ:- അൽ ഒവൈസ്, അബ്ദുൽഹമീദ്, അൽ തംബക്തി, അൽ അമ്രി, അൽ ഹർബി, അൽ ഷമത്ത്, അൽ-ഖൈബാരി, കണ്ണോ, എസ്. അൽ-ദൗസരി; അൽ ബുറൈകൻ, അൽ-ജുവൈർ

സ്പെയിൻ സാധ്യമായ ആദ്യ ഇലവൻ:- ഉനൈ സൈമൺ(GK), മാർക്കോസ് ലോറൻ്റെ, അയ്മെറിക് ലാപോർട്ടെ, പൗ ക്യൂബാർസി, മാർക്ക് കുക്കുറെല്ല, റോഡ്രി, പെഡ്രി ഗോൺസാലസ്, ഫാബിയാൻ റൂയിസ്, പാബ്ലോ ഗവി, മൈക്കൽ ഒയാർസബൽ, ഫെറാൻ ടോറസ്

സ്പെയിൻ v/s സൗദി അറേബ്യ മത്സരം തത്സമയം എങ്ങനെ കാണാം

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- Spain will face Saudi Arabia in a crucial 2026 FIFA World Cup match after a disappointing goalless draw against Cape Verde in their opening game. A major talking point is whether 18-year-old star winger Lamine Yamal will start the match.


Discover more from Footy Times

Subscribe to get the latest posts sent to your email.

FIFA world cupFIFA World Cup 2026lamine yamalSaudi ArabiaSpainSpain vs sadui arabia
Comments (0)
Add Comment