Footy Times

ബ്യൂണസ് ഐറസിൽ ബ്രസീൽ തരിപ്പണം

0

ചിരവൈരികളായ ബ്രസീലിനെ സ്വന്തം മൈതാനത്ത് തകർത്തെറിഞ്ഞ് അർജൻ്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്കലോണിയുടെ സംഘം വിജയിച്ചത്. ആദ്യ പാദത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ ഇറങ്ങിയ ബ്രസീലിനെതിരെ ആദ്യ മിനിറ്റ് മുതൽ സമ്പൂർണ ആധിപത്യം നേടിയ അർജൻ്റീന ആദ്യാവസാനം വരെ മത്സരത്തിൽ നിറഞ്ഞാടി.

ഉറുഗ്വേക്കെതിരെ ഇറങ്ങിയ ഇലവനിൽ ഒരു മാറ്റവുമായി ബ്രസീലിനെ നേരിട്ട അർജൻ്റീന, നാലാം മിനുട്ടിൽ അൽവാരസിലൂടെ മുന്നിലെത്തി. തൊട്ട് പിന്നെ എൻസോ കൂടെ ഗോൾ നേടിയതോടെ അർജൻ്റീന കളിയുടെ കൺട്രോൾ കൈപ്പിടിയിലാക്കി.

മത്തിയാസ് കുന്ഹയുടെ ഗോളിലൂടെ ബ്രസീൽ തിരിച്ച് വരവിന് ശ്രമം നടത്തിയെങ്കിലും പത്ത് മിനിറ്റിനകം മക്കാലിസ്റ്റർ ഗോൾ നേടിയതോടെ അർജൻ്റീന ലീഡ് വീണ്ടെടുത്തു. രണ്ടാം പകുതിയിൽ തുടർച്ചയായ സബ്സ്റ്റ്യൂഷനുകൾ വരുത്തിയെങ്കിലും ബ്രസീലിന് സ്കോർ നിലയിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല. 71ാം മിനുട്ടിൽ ജൂലിയാനോ സിമ്മിയോണി കൂടി ലക്ഷ്യം കണ്ടതോടെ മത്സരം അർജൻ്റീന സ്വന്തമാക്കി.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply