Footy Times

വിനീഷ്യസ് ഗോളിൽ ബ്രസീൽ

0

വിനീഷ്യസ് ജൂണിയറിൻ്റെ ഇഞ്ചുറി ടൈം ഗോളിൽ കൊളംബിയയെ പരാജയപ്പെടുത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികളുടെ ജയം. ജയത്തോടെ ലോകകപ്പ് യോഗ്യത പട്ടികയിൽ ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിൻ്റെ ആറാം മിനുട്ടിൽ റാഫീന്യ ആതിഥേയരെ പെനാൽറ്റിയിലൂടെ മുന്നിലെത്തിച്ചു. ഇടവേളക്ക് പിരിയും മുമ്പ് കൊളംബിയ ഒപ്പം പിടിച്ചു. ജെയിംസ് റോഡ്രിഗസിൻ്റെ അസിസ്റ്റിൽ ലൂയിസ് ഡിയാസ് കൊളംബിയക്കായി ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിൽ ഗോളിനായി ഇരു ടീമും മാറ്റങ്ങൾ വരുത്തിയെങ്കിലും ഇരു പ്രതിരോധവും ഉലയാത്തെ നിന്നു. ഇഞ്ചുറി സമയത്തിൻ്റെ ഒമ്പതാം മിനുട്ടിൽ ബ്രസീലിൻ്റെ വിജയ ഗോൾ പിറന്നു. റാഫീന്യയിൽ നിന്നും പാസ് സ്വീകരിച്ച വിനി തൊടുത്ത ലോങ് റേഞ്ചർ ഗോൾകീപ്പർ വർഗാസിന് അവസരം നൽകാതെ വലയിലെത്തി.

മറ്റു മത്സരങ്ങളിൽ പരാഗ്വെ ചിലിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ പെറു ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബോളീവിയയെ മറികടന്നു. അർജൻ്റീന – ഉറുഗ്വേ മത്സരം നാളെ പുലർച്ചെ അഞ്ച് മണിക്ക് നടക്കും.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply