വമ്പന്മാരുടെ അത്താഴം മുടക്കും: ഈ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള 4 ടീമുകൾ, അറിയാം
ഇത്തവണത്തെ ഫിഫ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയന്നെന്ന് നോക്കാം.
വമ്പന്മാരെ അട്ടിമറിക്കുന്ന കുഞ്ഞൻ ടീമുകൾ എല്ലാ ലോകകപ്പിലുമുണ്ടാകാറുണ്ട്. ‘കറുത്ത കുതിരകൾ’ എന്നാണ് ആരാധകർ ഇത്തരം ടീമുകളെ വിശേഷിപ്പിക്കാറ് (FIFA World Cup Dark Horses). എല്ലാ ലോകകപ്പുകളിലും ഇത്തരം കറുത്ത കുതിരകൾ ഉണ്ടായിട്ടുമുണ്ട്. അത്തരത്തിൽ ഇത്തവണത്തെ ഫിഫ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയന്നെന്ന് നോക്കാം.
ഇക്വഡോർ

ഡിഫൻസിന് ശക്തി കൂട്ടിയാണ് ഇത്തവണ അർജന്റീനക്കാരനായ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാചേസേ ഇക്വഡോറിനെ ഇറക്കുന്നത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടിയതെന്ന് ഓർക്കണം.അവസാന യോഗ്യതാ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒറ്റ ഗോളിന് ഇക്വഡോർ തോൽപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
യോഗ്യത റൗണ്ടിൽ 18 മത്സരങ്ങളിൽ അവർ വഴങ്ങിയത് 5 ഗോൾ മാത്രമാണ്. ബാക്കി പതിമൂന്നും ക്ലീൻഷീറ്റ്. ഇതിൽ തന്നെ വ്യക്തമാണ് ഇക്വഡോറിന്റെ ഡിഫൻസീവ് നയം. പിയറോ ഹിൻകാപിയാണ് അവരുടെ പ്രതിരോധ നായകൻ. ഹോൾഡിങ് മിഡ്ഫീൽഡറായ മോയ്സെസ് കൈസിഡോയാണ് മധ്യനിരയിൽ അവരുടെ തുറുപ്പ് ചീട്ട്. ഇത്തവണത്തെ ലോകകപ്പിൽ പല പ്രമുഖരുടെയും അത്താഴം മുടക്കാൻ തന്നെയാണ് ഇക്വഡോറിന്റെ വരവ്.
ജപ്പാൻ

കഴിഞ്ഞ ലോകകപ്പിൽ ജർമനിയെയും സ്പെയിനിനെയും വിറപ്പിച്ചവരാണ് ഏഷ്യൻ കരുത്തരായ ജപ്പാൻ. ജർമനിയെ തോൽപ്പിച്ച അവർ സ്പെയിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്.22 ലോകകപ്പിൽ ടീമിന്റെ പരിശീലകനായിരുന്ന ഹാജിം മൊറിയാസു തന്നെയാണ് ഇത്തവണയും ജപ്പാനെ നയിക്കുന്നത്. ടീം ഫോർമേഷൻ നിരന്തരം മാറ്റികൊണ്ട് എതിരാളികളെ വലിപ്പിക്കുക എന്നതാണ് അദ്ദേഹത്തിൻറെ നയം.വതാറു എൻഡോ,താക്കഫുസ കുബോ എന്നിവരടങ്ങുന്ന യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചു ശീലമുള്ള ഒരു പിടി താരങ്ങളുമാണ് ജപ്പാന്റെ ഇത്തവണത്തെ വരവ്.
ഓസ്ട്രിയ

റാൽഫ് റാങ്നിക്ക് എന്ന പരിശീലകനെ അറിയാവുന്നവർക്ക് ‘ഓസ്ട്രിയ’ ഇത്തവണ കറുത്ത കുതിരകളാവും എന്ന് പറഞ്ഞാൽ അതിശയപ്പെടേണ്ടതില്ല. ഗെൻജൻ പ്രസ്സിങ് എന്ന ഹൈപ്രസ്സിങ്ങിന്റെ ആശാനായ റാങ്നിക്കിന്റെ തന്ത്രങ്ങളുമായി ഓസ്ട്രിയ ഇറങ്ങുമ്പോൾ എതിരാളികൾ ഭയപ്പെടേണ്ടതുണ്ട്.
ഈജിപ്ത്

മൊഹമ്മദ് സലാഹ് എന്ന സൂപ്പർ താരത്തിന്റെ തണലിൽ നിന്ന് വരുന്നവരല്ല ഇത്തവണത്തെ ഈജിപ്ത്. പിരമിഡന്റെ നാട്ടിൽ നിന്നും ഡയറക്ട് കൗണ്ടർ അറ്റാക്ക് ശൈലിയുമാണ് മിസ്‌രികളുടെ വരവ്. മുഹമ്മദ് സലാഹ്യ്‌ക്കൊപ്പം ഒമർ മർമൂഷ് കൂടി അണിനിരക്കുമ്പോൾ അവ അവരുടെ മുന്നേറ്റം ശക്തമാണ്.
ALSO READ: റയലിൽ കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്; ആരാധകർക്ക് ആവേശവാർത്ത
സ്റ്റാറും സോണിയുമല്ല; ഇന്ത്യയിൽ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുക പുതിയ ചാനൽ വഴി
ഫിഫ ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യയ്ക്കും അവസരം!; പുതിയ നീക്കവുമായി ഫിഫ
summary: Every FIFA World Cup introduces unexpected underdog teams, famously known as “Dark Horses,” that surprise football giants. This year, teams like Ecuador with their rock-solid defense, Japan’s tactical flexibility, Austria’s intense high-pressing game, and Egypt’s lethal counter-attacking duo of Salah and Marmoush are heavily tipped to cause major upsets in the tournament.
Discover more from Footy Times
Subscribe to get the latest posts sent to your email.