Footy Times
The Beautiful Game, Beautifully Told

ലോകകപ്പ് ജേതാക്കൾക്ക് 415 കോടി! ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ

0

2026 ഫിഫ ലോകകപ്പ് വിജയിക്കുന്ന ടീമിന് വമ്പൻ ലോട്ടറിയാണ് അടിക്കാൻ പോവുന്നത്. 96 വർഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് ചാമ്പ്യന്മാർക്ക് ലഭിക്കാൻ പോവുന്നത്. ഈയൊരു കാര്യം ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയും ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു.

ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെയാണ് നേരിടുക. ഈയൊരു മത്സരം വിജയിച്ച് ചാമ്പ്യന്മാരാവുന്ന ടീമിന് 50 മില്യൺ ഡോളറാണ് ലഭിക്കാൻ പോവുന്നത്. അതായത് ഏകദേശം 415 കോടി രൂപ. 2022ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 8 മില്യൺ ഡോളർ അധികമാണിത്.

ടൂർണമെന്റിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു ടീമിന് 33 മില്യൺ ഡോളർ അതായത് 274 കോടി ലഭിക്കും. കഴിഞ്ഞ ലോകകപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫ്രാൻസിന് ലഭിച്ചതിനേക്കാൾ 3 മില്യൺ ഡോളറിന്റെ വർധനവാണ് ഈയൊരു ലോകകപ്പിൽ വന്നത്.

 

Andres Iniesta

 

ലൂസേഴ്സ് ഫൈനലിൽ വിജയിച്ച് മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ടിന് 29 മില്യൺ ഡോളറും (ഏകദേശം 240 കോടിയും), നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫ്രാൻസിന് 27 മില്യൺ ഡോളറും (ഏകദേശം 224കോടി) ലഭിക്കും.

ALSO READ:-

അതോടൊപ്പം ക്വാർട്ടർ ഫൈനലിൽ പുറത്തായ സ്വിറ്റ്സർലൻഡ്, നോർവേ, ബെൽജിയം, മൊറോക്കോ ടീമുകൾക്ക് 19 മില്യൺ ഡോളറും (ഏകദേശം 157 കോടി രൂപ) ലഭിക്കും.

കോടികൾ വാരികൂട്ടി പോർച്ചുഗലും ബ്രസീലിനും 

 

ലോകകപ്പിൽ ഏറ്റവും ആരാധക പിന്തുണയുള്ള മറ്റ് ടീമുകളായ റൊണാൾഡോയുടെ പോർച്ചുഗലിനും നെയ്മറുടെ ബ്രസീലിനും കോടികളാണ് സമ്മാന തുകയായി ലഭിക്കുക. റൗണ്ട് ഓഫ് 16ൽ പുറത്തായ ഇരു ടീമിനും 16 മില്യൺ ഡോളറാണ് ലഭിക്കുക (ഏകദേശം 124 കോടി).

 

Ronaldo

 

റൗണ്ട് ഓഫ് 16ൽ പുറത്തായ മറ്റ് ടീമുകളായ കൊളംബിയ, ഈജ്പിത്, മെക്സിക്കോ, യുഎസ്എ, കാനഡ, പരാഗ്വേയ്ക്ക് 16 മില്യൺ ഡോളർ തന്നെ സമ്മാന തുകയായി ലഭിക്കും.

പരാഗ്വേനോട്‌ അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ജർമ്മനിക്ക് 11 മില്യൺ ഡോളർ ലഭിക്കും. അതോടൊപ്പം ഗ്രൂപ്പ്‌ സ്റ്റേജിൽ പുറത്തായ എല്ലാ ടീമുകൾക്കും 9 മില്യൺ ഡോളർ രൂപ വീതം (ഏകദേശം 74 കോടി) ലഭിക്കും.

ഇതോടെ ടൂർണമെന്റിലെ ഒട്ടാകെയുള്ള സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് റെക്കോർഡ് തുകയായ 871 മില്യൺ ഡോളറാണ് (ഏകദേശം 7,200 കോടിയിലധികം ഇന്ത്യൻ രൂപ).

Summary:- The winners of the 2026 FIFA World Cup will receive a record $50 million (around ₹415 crore) in prize money, the highest in the tournament’s 96-year history. FIFA has also announced a total prize pool of $871 million, making the 2026 edition the richest World Cup ever.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply