Footy Times
The Beautiful Game, Beautifully Told

മുംബൈയെ വീഴ്ത്തി ബെംഗളൂരു കുതിപ്പ് തുടരുന്നു; പോയിന്റ് പട്ടികയിൽ ഒന്നാമത്!

0

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു മുംബൈയെ പരാജയപ്പെടുത്തിയത്. ഇതോടെ നിർണായകമായ മൂന്ന് പോയിന്റുകളും ബെംഗളൂരു സ്വന്തമാക്കി.

‎

‎മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നിരുന്നാൽ പോലും മുംബൈ സിറ്റി എഫ്സിയുടെ മികച്ച ആക്രമണ ഫുട്ബോളാണ് ഒന്നാം പകുതിയിൽ കാണാൻ സാധിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ബെംഗളൂരുവിന്റെ റയാൻ വില്യംസ് പകരക്കാരനായി വന്നതോടെ മത്സരത്തിന്റെ ഗതി തന്നെ മാറുകയായിരുന്നു.

 

‎

‎രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയ ബെംഗളൂരു 57-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലീഡ് നേടി. മാർട്ടിനസാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ബെംഗളൂരുവിന്റെ സോഹം വർഷനേയ മുംബൈയുടെ മധ്യനിര താരം സോഥൻപുയ ഫൗൾ ചെയ്തതിനെ തുടർന്നാണ് ബെംഗളൂരുവിന് പെനാൽറ്റി ലഭിച്ചത്. മത്സരത്തിന്റെ 85-ാം മിനിറ്റിൽ വില്യംസ് രണ്ടാം ഗോൾ കൂടി നേടിയതോടെ ബെംഗളൂരുവിന്റെ വിജയം ഉറപ്പായി.

Bengaluru fc‎

‎മാച്ച് സ്റ്റാറ്റ്സ് പരിശോധിക്കുകയാണേൽ, പന്തടക്കത്തിൽ 51 ശതമാനവുമായി മുംബൈ നേരിയ ആധിപത്യം പുലർത്തിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബെംഗളൂരുവായിരുന്നു മുന്നിൽ. ബെംഗളൂരുവിന് മൂന്ന് ബിഗ് ചാൻസുകൾ ലഭിച്ചപ്പോൾ മുംബൈയ്ക്ക് ഒന്നുപോലും സൃഷ്ടിക്കാനായില്ല.

‎

‎16 ഷോട്ടുകളുമായി മുംബൈ മുന്നിട്ടുനിന്നെങ്കിലും ഗോൾ കണ്ടെത്താനായില്ല. മറുഭാഗത്ത് ഒമ്പത് ഷോട്ടുകൾ മാത്രമേ ബെംഗളൂരു എടുത്തിട്ടുള്ളൂ. ഇതിൽ മുംബൈയുടെ അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റിലും ബെംഗളൂരുവിന്റെ നാല് ഷോട്ടുകളും ഓൺ ടാർഗറ്റിലാവുകയായിരുന്നു.

‎

‎ഈയൊരു വിജയത്തോടെ ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ബംഗളൂരു. മറുഭാഗത്ത് മുംബൈ സിറ്റി എസി പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് നേടാൻ മാത്രമേ മുംബൈക്ക് സാധിച്ചിട്ടുള്ളു.

‎

‎

‎Summary:- Bengaluru FC secured a 2-0 victory over Mumbai City FC, with Martinez scoring from the penalty spot and Ryan Williams adding a late second goal. The win takes Bengaluru to the top of the ISL table with 13 points from five matches, while Mumbai remain 12th with just two points.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave A Reply

Your email address will not be published.