പ്രതിരോധം തകർന്നു, ബ്ലാസ്റ്റേഴ്‌സ് വീണു! നോർത്ത് ഈസ്റ്റിന് ഗോൾ മഴ വിജയം
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് അടി തെറ്റി കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റിനായി അലേദ്ദീൻ അജറൈ രണ്ട് ഗോളുകൾ നേടിയപ്പം മൊയാനോയും അമാൻ സികെ ഓരോ ഗോളുകൾ വീതം നേടി. മറുഭാഗത്ത് വിദേശ താരം മോമോ യാൻസാനെയാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.
തുടക്കം മുതലെ ആക്രമിച്ചു കളിച്ച നോർത്ത് ഈസ്റ്റ് 15ആം മിനുറ്റിൽ തന്നെ അലേദ്ദീൻ അജറൈയിലൂടെ ലീഡിലെത്തുകയായിരുന്നു. എനെക്കോ സാട്രുസ്റ്റെഗുയിയുടെ ഗംഭീര ത്രൂ ബോളിൽ, ഗോളിയെയും കബളിപ്പിച്ചു ഗോൾ നേടുകയാണ് താരം.
ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നോർത്ത് ഈസ്റ്റ് ലീഡ് രണ്ട് ആക്കുകയായിരുന്നു. അജറൈയുടെ അസ്സിസ്റ്റിൽ നിന്ന് മൊയാനോയാണ് നോർത്ത് ഈസ്റ്റിന് ഗോൾ നേടിയത്.
പിന്നീട് രണ്ടാം പകുതിയുടെ തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാൻ സാധിച്ചത്. ഇതിനൊടുവിലാണ് ലൂണയുടെ അസ്സിസ്റ്റിൽ നിന്ന് ഗംഭീര ഫിനിഷിങിലൂടെ മോമോ യാൻസാനെ ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോൾ നേടിയത്.

എന്നാൽ പത്ത് മിനിറ്റ് കഴിയെ നോർത്ത് ഈസ്റ്റ് മൂന്നാം ഗോൾ നേടുകയായിരുന്നു. ഇത്തവണയും അജറൈ തന്നെയായിരുന്നു ഗോൾ സ്കോറെർ. തുടർന്ന് 82ആം മിനുറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ അമാൻ സികെയും ഗോൾ നേടി മത്സരം സീൽ ചെയ്യുകയായിരുന്നു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര വളരെയധികം മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത് എന്ന് തന്നെ പറയാം. മികച്ച അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഫൈനൽ തേർഡിലേക്കുള്ള പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

മത്സരത്തിൽ 53 ശതമാനം പന്തടക്കം ബ്ലാസ്റ്റേഴ്സിനായിരുന്നെങ്കിലും ആക്രമണത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൂടുതൽ മികവ് പുലർത്തിയത്. നോർത്ത് ഈസ്റ്റ് 19 ഷോട്ടുകൾ ഉതിർത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് 12 ഷോട്ടുകൾ മാത്രമാണ് നേടാനായത്. ഇതിൽ നോർത്ത് ഈസ്റ്റിന്റെ ഒമ്പത് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന് നാല് ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റാക്കാൻ സാധിച്ചത്.
എതിരാളികളുടെ ബോക്സിൽ 33 ടച്ചുകളും രണ്ട് ബിഗ് ചാൻസുകളും നോർത്ത് ഈസ്റ്റ് സൃഷ്ടിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഒരു ബിഗ് ചാൻസ് പോലും സൃഷ്ടിക്കാനായില്ല.
എന്തിരുന്നാലും ഈയൊരു വിജയത്തോടെ നോർത്ത് ഈസ്റ്റ് ആറ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മറുഭാഗത്ത് ഈയൊരു തോൽവിയോടെ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടിട്ടുണ്ട്.
Summary:- NorthEast United United defeated Kerala Blasters 4-1 in their ISL 2026-27 clash on Sunday. Alaaeddine Ajaraie scored twice, while Moyano and Aman CK added a goal each. Momo Yansane scored Kerala Blasters’ consolation goal from Adrian Luna’s assist. The victory took NorthEast United to the top of the points table.
Discover more from Footy Times
Subscribe to get the latest posts sent to your email.