നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് സ്പോർട്ടിങ് ക്ലബ് ഡൽഹി
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും സ്പോർട്ടിങ് ക്ലബ് ഡൽഹിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇംഫാൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി 1-1 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു മത്സരം. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ സ്പോർട്ടിങ് ക്ലബ് ഡൽഹിക്ക് സാധിച്ചു. ആറാം മിനിറ്റിൽ ഐമെൻ നേടിയ ഗോളിലൂടെ ഡൽഹി മുന്നിലെത്തുകയായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ തന്നെ തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കഴിഞ്ഞു. 28-ാം മിനിറ്റിൽ മൊയാനോ നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്നുള്ള സമയങ്ങളിൽ ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും പ്രതിരോധനിരകളെ മറികടന്ന് വീണ്ടും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആധിപത്യം വ്യക്തമാണ്. പന്തടക്കത്തിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആതിഥേയർ മുന്നിട്ടുനിന്നു. 56 ശതമാനം പന്തടക്കമാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. ഡൽഹിക്ക് 44 ശതമാനം മാത്രമാണ് ലഭിച്ചത്.

വിജയത്തിനായി കൂടുതൽ ആക്രമണങ്ങൾ നടത്തിയ നോർത്ത് ഈസ്റ്റ് 21 ഷോട്ടുകൾ ഉതിർത്തപ്പോൾ ഡൽഹിയുടെ ഷോട്ടുകളുടെ എണ്ണം ഒൻപതായിരുന്നു. ഇതിൽ നോർത്ത് ഈസ്റ്റിന്റെ ആറ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ ഡൽഹിക്ക് രണ്ടെണ്ണം മാത്രമാണ് ഓൺ ടാർഗറ്റ് ചെയ്യാനായത്.
പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് മൂന്നാമത്
സമനിലയോടെ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുള്ളത്. ഇതോടെ ടീം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി ഒൻപത് പോയിന്റുള്ള സ്പോർട്ടിങ് ക്ലബ് ഡൽഹി നാലാം സ്ഥാനത്താണ്. +5 ഗോൾ വ്യത്യാസമാണ് നോർത്ത് ഈസ്റ്റിനുള്ളത്. ഡൽഹിയുടെ ഗോൾ വ്യത്യാസം +2 ആണ്.
Summary:– NorthEast United FC and Sporting Club Delhi played out a 1-1 draw in the Indian Super League. Aimen gave Delhi an early lead in the sixth minute before Moyano equalised for NorthEast United in the 28th minute. Despite dominating possession, shots and expected goals, the Highlanders could not find a winner. NorthEast remain third with 12 points, while Sporting Club Delhi occupy fourth place with nine points.
Discover more from Footy Times
Subscribe to get the latest posts sent to your email.