രണ്ട് തവണ ലീഡ് നേടിയിട്ടും രക്ഷയില്ല; ഈസ്റ്റ് ബംഗാളിനെതിരെ ഡൽഹിക് സമനില
വെള്ളിയാഴ്ച നടന്ന വാശിയേറിയ സ്പോർട്ടിങ് ക്ലബ് ഡൽഹി – ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ രണ്ട് തവണയും ഡൽഹി ലീഡ് നേടിയത്തിന് ശേഷം ഗോൾ വഴങ്ങുകയായിരുന്നു.
ഡൽഹിക്കായി പെനാൽറ്റിയിലൂടെ കാർലോസ് ഫോർട്ട്സും അശുതോഷ് മേത്തയും ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിനായി മുന്നേറ്റ നിര താരങ്ങളായ എഡ്മണ്ട് ലാൽരിന്ദികയും അകെ ലോബയുമാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതലെ ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. ആക്രമണത്തിൽ ഈസ്റ്റ് ബംഗാൾ കൂടുതൽ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ ഗോൾ സ്പോർട്ടിങ് ക്ലബ് ഡൽഹി നേടുകയായിരുന്നു.
മത്സരത്തിന്റെ 31ആം മിനുറ്റിൽ ഡൽഹിയുടെ മലയാളി താരം മുഹമ്മദ് ഐമെനെ പെനാൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനെ തുടർന്നാണ് ഡൽഹിക് പെനാൽറ്റി ലഭിക്കുന്നത്. പെനാൽറ്റി എടുത്ത കാർലോസ് കൃത്യം ടോപ്പ് കോർണറിലേക് ഷോട്ട് എടുക്കുകയും ഗോളാവുകയായിരുന്നു.
ഡൽഹി ലീഡ് നേടി തൊട്ട് പിന്നാലെ ഈസ്റ്റ് ബംഗാൾ ഗോൾ നേടി വീണ്ടും മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. ഡാനി റാമിറെസിന്റെ മികച്ച അസ്സിസ്റ്റിൽ എഡ്മണ്ട് ലാൽരിന്ദിക ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരം ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ 67ആം മിനുറ്റിൽ കോർണറിൽ നിന്ന് അശുതോഷ് മേത്തയുടെ ഗോളിലൂടെ ഡൽഹി വീണ്ടും ലീഡിലെത്തി.

പിന്നീട് അങ്ങോട്ട് ഈസ്റ്റ് ബംഗാളിന്റെ സമനില ഗോളിനായുള്ള അതി ഗംഭീര പ്രകടനമാണ് കാണാൻ സാധിച്ചത്. ശ്രമങ്ങൾക്കൊടുവിൽ, 80ആം മിനുറ്റിൽ മികച്ച ടീം പ്ലേക്കൊടുവിൽ അകെ ലോബ ഈസ്റ്റ് ബംഗാളിനായി സമനില ഗോൾ നേടുകയായിരുന്നു.

മാച്ച് സ്റ്റാറ്റ്സ്
മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഈസ്റ്റ് ബംഗാളിനായിരുന്നു ആധിപത്യം. 58 ശതമാനം പന്തടക്കമാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. 42 ശതമാനം മാത്രമായിരുന്നു ഡൽഹി എഫ്സിയുടെ പന്തടക്കം.
23 ഷോട്ടുകളുമായി ഈസ്റ്റ് ബംഗാൾ ആക്രമണം നടത്തിയപ്പോൾ ഡൽഹി എട്ട് ഷോട്ടുകൾ മാത്രമാണ് ഉതിർത്തത്. ഇരുടീമുകളും അഞ്ച് വീതം ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചു.
എതിർ ടീമിന്റെ ബോക്സിൽ 51 ടച്ചുകളും ഒമ്പത് കോർണറുകളും നേടിയ ഈസ്റ്റ് ബംഗാളിന് വലിയ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഡൽഹിക്ക് രണ്ട് ബിഗ് ചാൻസുകൾ ലഭിച്ചു. മികച്ച ആക്രമണ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിട്ടും വിജയം നേടാനാകാതെയാണ് ഈസ്റ്റ് ബംഗാൾ മത്സരം അവസാനിപ്പിച്ചത്.
മത്സരം സമനിലയിൽ പിരിഞ്ഞത്തോടെ ഡൽഹി എട്ട് പോയിന്റുമായി നാലാം സ്ഥാനത്തും, ഏഴ് പോയിന്റുമായി ഈസ്റ്റ് ബംഗാൾ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
Summary:- Sporting Club Delhi and East Bengal played out an exciting 2-2 draw. Delhi took the lead twice through Carlos Fortes and Ashutosh Mehta, but East Bengal fought back with goals from Edmund Lalrindika and Ake Loba. Despite dominating possession and creating more attacking opportunities, East Bengal could not secure all three points.
Discover more from Footy Times
Subscribe to get the latest posts sent to your email.