Footy Times
The Beautiful Game, Beautifully Told

മുംബൈയുടെ വിജയം തട്ടിത്തെറിപ്പിച്ച് പഞ്ചാബ് എഫ്സി; ആവേശപ്പോരാട്ടം സമനിലയിൽ

0

തിങ്കളാഴ്ച നടന്ന പഞ്ചാബ് എഫ്സി – മുംബൈ സിറ്റി എഫ്സി വാശിയേറിയ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി പെനാൽറ്റിയിലൂടെ ലിയാൻഡ്രോ ഒട്ടോർമിനും മത്സരത്തിന്റെ അവസാന നിമിഷത്തിൽ പഞ്ചാബിന് വേണ്ടി ഗുർകിരാത് സിംഗുമാണ് വല കുലുക്കിയത്.

 

 

മത്സരത്തിന്റെ തുടക്കം മുതലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാൻ സാധിച്ചത്. ഇരു ടീമും മികച്ച രീതിയിൽ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ വല കുലുക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.

എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ കളിയുടെ ഗതി മാറി. ആക്രമിച്ചു കളിച്ചിരുന്ന മുംബൈ സിറ്റി എഫ്സി 65ആം മിനുറ്റിൽ പെനാൽറ്റി ഗോളിലൂടെ ലീഡിലെത്തുകയായിരുന്നു. മലയാളി താരമായ നൗഫലിനെ പെനാൽറ്റി ബോക്സിൽ നിന്ന് ബിജോയ്‌ വർഗീസ് ഫൗൾ ചെയ്തതിനെ തുടർന്നാണ് മുംബൈ സിറ്റി എഫ്സിക്ക് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി എടുത്ത മുംബൈയുടെ ഉറുഗ്വേ മധ്യനിര താരം ലിയാൻഡ്രോ ഒട്ടോർമിൻ ലക്ഷ്യം തെറ്റാതെ ഗോളാക്കുകയായിരുന്നു.

Indian super league

ഗോൾ വഴങ്ങിയതിനു ശേഷം മത്സരത്തിന്റെ മുഴുവൻ കണ്ട്രോളും പഞ്ചാബ് എഫ്സി ഏറ്റെടുക്കുന്നതാണ് പിന്നീട് കാണാൻ സാധിച്ചത്. നിരന്തരം പഞ്ചാബ് ആക്രമിച്ചു കളിച്ചതിനു ഫലമായി എമ്പത്തൊമ്പതാം മിനിറ്റിൽ ഗുർകിരാത് സിംഗിലൂടെ ലീഡ് നേടുകയായിരുന്നു. ലെഫ്റ്റ് വിംഗിൽ നിന്നും കൊൺസം സനതോയ് സിംഗ് നൽകിയ അതി ഗംബീര ക്രോസ് ഗുർകിരാത് സിംഗ് കൃത്യമായി ഹെഡ് ചെയ്ത് ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Punjab FC

പന്തടക്കത്തിൽ പഞ്ചാബ് എഫ്സി മുന്നിട്ടുനിന്നപ്പോൾ 58 ശതമാനം പൊസഷനാണ് അവർ സ്വന്തമാക്കിയത്. മുംബൈ സിറ്റിയാണേൽ 42 ശതമാനം പന്തടക്കം മാത്രമാണ് നേടാനായത്. മത്സരത്തിൽ പഞ്ചാബ് എഫ്സി 17 ഷോട്ടുകൾ ഉതിർത്തപ്പോൾ മുംബൈ 11 ഷോട്ടുകളുമായി മറുപടി നൽകി. എന്നാൽ ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ടുകളിൽ മുംബൈ നേരിയ മുൻതൂക്കം നേടി. പഞ്ചാബ് എഫ്സിയുടെ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ മുംബൈയുടെ നാല് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പാഞ്ഞു.

പാസിങ്ങിലും പഞ്ചാബ് എഫ്സി വ്യക്തമായ ആധിപത്യം പുലർത്തി. 386 അക്കുറേറ്റ് പാസ്സുകൾ പഞ്ചാബ് എഫ്സി പൂർത്തിയാക്കിയപ്പോൾ 250 അക്കുറേറ്റ് പാസുകളാണ് മുംബൈ സിറ്റി എഫ്സിക്ക് പൂർത്തിയാക്കാൻ സാധിച്ചത്.

ഈയൊരു സമനിലയോടെ നാല് പോയിന്റുമായി പഞ്ചാബ് എഫ്സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മറുഭാഗത്ത് ഒരു പോയിന്റുമായി മുംബൈ സിറ്റി എഫ്സി ഒമ്പതാം സ്ഥാനത്തുമാണ്.

Summary:- Punjab FC secured a dramatic 1-1 draw against Mumbai City FC on Monday. Leandro Atondoro converted a penalty in the 65th minute before Gurkirat Singh equalised with a late header in the 89th minute. Punjab dominated possession and shots, moving to third with four points, while Mumbai remained ninth.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply