Footy Times
The Beautiful Game, Beautifully Told

മലപ്പുറത്തിന്റെ വമ്പൻ തിരിച്ചുവരവ്, ഒന്നാം സ്ഥാനം നിലനിർത്തി കാലിക്കറ്റ് എഫ്സി; സൂപ്പർ ലീഗ് കേരള പോയിന്റ് പട്ടിക ഇതാ…

0

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ആരാധകരെ ആവേശത്തിലാക്കുന്ന മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

നിലവിൽ സൂപ്പർ ലീഗ് കേരള മാച്ച് വീക്ക്‌ മൂന്ന് കഴിയുമ്പോൾ കരുത്തന്മാരായ കാലിക്കറ്റ്‌ എഫ്സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നാല് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റുകളാണ് കാലിക്കറ്റ്‌ എഫ്സിക്ക് സ്വന്തമാക്കാൻ സാധിച്ചത്. സീസണിൽ ഇതുവരെ തോൽക്കാത ഏക ടീം കൂടിയാണ് കാലിക്കറ്റ്‌. കണ്ണൂരിനെതിരെയും തൃശൂരിനെതിരെയും തിരുവനന്തപുരതിനെതിരെയും വിജയിക്കുകയും മലപ്പുറതിനെതിരെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ വിജയിക്കുകയുമായിരുന്നു കാലിക്കറ്റ്‌.

Calicut FC

പോയിന്റ് പട്ടികയിൽ കാലിക്കറ്റ്‌ എഫ്സിയുടെ തൊട്ട് പിന്നാലെ ഫോഴ്സ കൊച്ചിയാണുള്ളത്. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് ടീമിന് കരസ്ഥമാക്കാൻ സാധിച്ചത്. ഇതോടകം ഒരു തോൽവിയും രണ്ട് വിജയവും ഒരു പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയവുമാണ് ടീമിന് നേടാൻ സാധിച്ചത്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേസാണ് സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ടീമിന് നേടാൻ കഴിഞ്ഞത്. നാലാം റൗണ്ടിൽ കാലിക്കറ്റ്‌ എഫ്സിയോട് പരാജയപ്പെടേണ്ടി വന്നതാണ് ടീമിന് കൂടുതൽ തിരിച്ചടിയായത്.

നാലാം സ്ഥാനത്ത് നോക്കുകയാണെങ്കിൽ മലപ്പുറം എഫ്സിയാണുള്ളത്. നാലാം റൗണ്ടിൽ തിരുവനന്തപുരത്തിനെതിരെയുള്ള നാല് ഗോളിന്റെ വമ്പൻ വിജയമാണ് ടീമിനെ വീണ്ടും ആദ്യ നാലിലെത്തിച്ചത്. മലപ്പുറത്തിന്റെ സീസണിലെ ആദ്യ വിജയം കൂടിയാണിത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റാണ് ടീമിന് നേടാൻ കഴിഞ്ഞത്.

Super league kerala

നാല് പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. മലപ്പുറത്തിനോട് ഏറ്റ വമ്പൻ തോൽവിയാണ് ടീമിന് തിരിച്ചടിയായത്. തിരുവനന്തപുരം കൊമ്പൻസ് കളിച്ച നാല് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയായിരുന്നു. മുൻ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേസിനെയും മലപ്പുറം എഫ്സിയെയുമാണ് ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്.

super league kerala

ഇനി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തേക്ക് നോക്കുകയാണെങ്കിൽ തൃശൂർ മാജിക്‌ എഫ്സി ആറാം സ്ഥാനത്തുമാണുള്ളത്. ടീമിന് ഇതുവരെ ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിട്ടില്ല. പെനാൽറ്റി ഷൂട്ട് ഔട്ട് തോൽവിയിൽ നിന്നും ലഭിച്ച ഒരു പോയിന്റാണ് തൃശൂർ എഫ്സിക്ക് നേടാൻ സാധിച്ചത്.

 

 

Summary:- Calicut FC lead the Super League Kerala 2026 standings with 11 points and remain unbeaten. Forca Kochi sit second with eight points, followed by defending champions Kannur Warriors with seven. Malappuram FC have moved into fourth place after a big win over Thiruvananthapuram Kombans, while Thrissur Magic FC remain at the bottom without a win.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply