സൗത്ത് ഇന്ത്യൻ ദർബി, തുടർവിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ഐഎസ്എൽ മാച്ച് വീക്ക് രണ്ട് ഫിക്സ്ചറുകൾ ഇതാ…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് ഒന്ന് അവസാനിച്ചിരിക്കുകയാണ്. മാച്ച് വീക്ക് ഒന്നിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. നിലവിൽ മാച്ച് വീക്ക് ഒന്ന് കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ.
നമ്മുക്ക് ഇനി മാച്ച് വീക്ക് രണ്ടിലെ ഫിക്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മാച്ച് വീക്ക് രണ്ടിൽ ആരാധകരെ തേടി ഒട്ടേറെ വാശിയേറിയ പോരാട്ടങ്ങളാണ് വരുന്നത്. ഇതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് സൗത്ത് ഇന്ത്യൻ ദർബിയായ ചെന്നൈയിൻ എഫ്സി vs ബംഗളൂരു എഫ്സി മത്സരം.
ആദ്യ വിജയം കരസ്ഥമാക്കാൻ മോഹൻ ബഗാൻ

സീസണിലെ ആദ്യ വിജയം കരസ്ഥമാക്കാനായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഒക്ടോബര് 16ന് സ്പോർട്ടിംഗ് ക്ലബ് ഡെൽഹിയെ നേരിടും. ഡൽഹിയിൽ വെച്ച് രാത്രി 7:30ക്കാണ് മത്സരം നടക്കുക. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇരുടീമും പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇരു ടീമിനും വിജയം അനിവാര്യമാണ്.
സൗത്ത് ഇന്ത്യൻ ദർബി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ സൗത്ത് ഇന്ത്യൻ ദർബിയിൽ ചെന്നൈയിൻ എഫ് സി ബംഗളൂരു എഫ്സിയെ നേരിടും. ഒക്ടോബർ 17-ന് രാത്രി 7:30ക്ക്, ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. അവസാനമായി നടന്ന നാല് മത്സരത്തിലും ചെന്നൈക്ക് ബംഗളുരുവിനെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പിക്കാൻ തന്നെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്റർ കാശി ഒഡീഷയെ നേരിടും. വൈകിട്ട് അഞ്ചു മണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.
തുടർ വിജയത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

മാച്ച് വീക്ക് രണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക. ഒക്ടോബർ 18 ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ ഇരു ടീമും, തുടർ വിജയം കരസ്ഥമാക്കി പോയിന്റ് പട്ടികയിൽ മുൻപന്തിയിലെത്താൻ തന്നെയാണ് ലക്ഷ്യം.
ഇതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാൾ എഫ്സി സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തിൽ തന്നെ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി ഐഎസ്എലിലേക്ക് വരവറിയിച്ച ചർച്ചിൽ ബ്രദേഴ്സാണ് എതിരാളികൾ. ചാർച്ചിൽ ബ്രദേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഫട്ടോഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
തിരിച്ചു പിടിക്കാൻ മുംബൈ
മാച്ച് വീക്ക് ഒന്നിലെ ചർച്ചിൽ ബ്രദേഴ്സിനോടുള്ള ദയനീയ തോൽവിയിൽ നിന്നും കരകയറാൻ ഇറങ്ങുകയാണ് മുംബൈ സിറ്റി എഫ് സി. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഒക്ടോബർ 19-ന് ഡൽഹിയുടെ ഹോമ ഗ്രൗണ്ട് ആയ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.
ISL മത്സരങ്ങൾ എങ്ങനെ തത്സമയം കാണാം?
ഐഎസ്എൽ 2026/27 സീസണിലെ മത്സരങ്ങൾ തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്. സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക. ടിവിയിലൂടെ ആരാധകർക്ക് മത്സരങ്ങൾ തത്സമയം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലൂടെ കാണാം. മറുഭാഗത്ത് യൂട്യൂബിൽ ആരാധകർ തികച്ചും സൗജന്യമായി കാണാൻ സാധിക്കുന്നതാണ്. പക്ഷെ യൂട്യൂബിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമേ തത്സമയം സപ്രേക്ഷണം ഉണ്ടാക്കുകയുള്ളൂ.
Summary:- ISL 2026/27 Matchweek 2 promises several exciting clashes, with Kerala Blasters aiming for back-to-back wins against NorthEast United. Mohun Bagan will look for their first victory, while Chennaiyin FC face Bengaluru FC in the Southern Derby. East Bengal, Mumbai City, Punjab FC and other teams will also be in action.
Discover more from Footy Times
Subscribe to get the latest posts sent to your email.