Footy Times
The Beautiful Game, Beautifully Told

യൂറോപ്പിൽ പന്തുതട്ടിയ താരം ഇനി മഞ്ഞപ്പടയിൽ; നാലാം സൈനിങ് പ്രഖ്യാപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിന് മുന്നോടിയായി നാലാം വിദേശ സൈനിങ്ങും പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോണ്ടെനെഗ്രോ താരം നെബോജ്സ കൊസോവിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

 

 

കസാക്കിസ്ഥാൻ, ബെൽജിയം, സെർബിയ, തായ്‌ലൻഡ്, ചൈന, ഹംഗറി രാജ്യത്തെ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് നെബോജ്സ. താരം അവസാനമായി കളിച്ചത് ബാങ്കോക് യുണൈറ്റഡിന് വേണ്ടിയാണ്. ബാങ്കോക് യുണൈറ്റഡിനൊപ്പം AFC ചാമ്പ്യൻസ് ലീഗ് രണ്ടിൽ പത്തോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം.

അതോടൊപ്പം താരം 25ഓളം മത്സരങ്ങൾ വിവിധ UEFA ടൂർണമെന്റിലും കളിച്ചിട്ടുണ്ട്. കസാക്കിസ്ഥാൻ ക്ലബ്ബായ കൈരാത്തിനൊപ്പം 2021-22 സീസൺ താരം താരം കോൺഫറൻസ് ലീഗിൽ കളിച്ചിട്ടുണ്ട്. മറ്റ് മത്സരങ്ങൾ പറയുന്നത് യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ്, കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങളാണ്.

2016ൽ മോണ്ടെനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം, മുപ്പത്തിനാലോളം മത്സരങ്ങൾ മോണ്ടെനെഗ്രോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. താരം ഒരു ഗോളും ദേശിയ ടീമിനായി നേടിയിട്ടുണ്ട്. 4.4 കോടിയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.

kerala blasters

സെൻട്രൽ മിഡ്‌ഫീൽഡറായി കളിക്കുന്ന താരത്തിന് അറ്റാക്കിങ് മിഡ്‌ഫീൽഡറായും ഡിഫെൻസീവ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്. താരം ഇതോടകം തന്നെ ചെന്നൈലുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്. എന്തിരുന്നാലും മിഡ്‌ഫീൽഡ് പൊസിഷനിലേക്ക് മികച്ചൊരു സൈനിങ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്റർ കാശി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മാറ്റമില്ല

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിയെ നേരിടും. ഇതുവരെ ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ട് ഏതാണെന്ന് ഉറപ്പിക്കാത്തത് കൊണ്ട് തന്നെ ഈയൊരു മത്സരം നടക്കുമോയെന്ന സംശയത്തിലാണ് ഒട്ടേറെ ആരാധകർ.

എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്റർ കാശി മത്സരം നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ കാശി തങ്ങളുടെ 2026/27 സീസണിലെ ഹോം മത്സരങ്ങൾ പുണെ വെച്ച് കളിക്കും. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 11 ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശി മത്സരങ്ങൾ നടക്കുക.

ജെയിംസ് ബോൾട്ടൺ ബ്ലാസ്റ്റേഴ്‌സിൽ

 

ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടണിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.  2026/27 സീസൺന്റെ അവസാനം വരെ നീളുന്ന കരാറിലാണ് താരം ഇന്ത്യയിലെത്തുന്നത്.

kerala blasters

ഇംഗ്ലണ്ടിലെ വിവിധ ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടി ഏറെ പരിചയസമ്പന്നായ താരം കൂടിയാണ് ജെയിംസ്. ഏകദേശം 400ൽ ഏറെ മത്സരങ്ങൾ താരം ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷൻ പുറമെ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ജെയിംസ്. നിലവിൽ 2.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

ALSO READ:-

Summary:- Kerala Blasters have completed their fourth foreign signing ahead of the 2026/27 ISL season, bringing in Montenegro international Nebojša Kosović. The experienced central midfielder has played for clubs across Kazakhstan, Belgium, Serbia, Thailand, China and Hungary, and also has extensive experience in UEFA competitions and AFC Champions League Two.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply