Footy Times
The Beautiful Game, Beautifully Told

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത; ഇന്റർ കാശിക്കെതിരായ മത്സരം മാറ്റമില്ലാതെ നടക്കും!

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിയെ നേരിടും. ഇതുവരെ ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ട് ഏതാണെന്ന് ഉറപ്പിക്കാത്തത് കൊണ്ട് തന്നെ ഈയൊരു മത്സരം നടക്കുമോയെന്ന സംശയത്തിലാണ് ഒട്ടേറെ ആരാധകർ.

എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്റർ കാശി മത്സരം നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ കാശി തങ്ങളുടെ 2026/27 സീസണിലെ ഹോം മത്സരങ്ങൾ പുണെ വെച്ച് കളിക്കും. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

 

 

ഒക്ടോബർ 11 ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശി മത്സരങ്ങൾ നടക്കുക. ഒട്ടേറെ വമ്പൻ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും 2026/27 സീസണിലേക്ക് വരുന്നത്. ഈയൊരു മത്സരം തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് ചാനൽ വഴി ടിവി സംപ്രേഷണമായും ആരാധകർക്ക് കാണാം.

വമ്പൻ മാറ്റങ്ങളുമായി ഇന്റർ കാശി

 

2026/27 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പോലെ തന്നെ വമ്പൻ മാറ്റങ്ങളുമായാണ് ഇന്റർ കാശിയും വരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ കാശി 16 താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. അതോടൊപ്പം 22 അംഗ സ്‌ക്വാഡിനെയും ഇന്റർ കാശി ഐഎസ്എലിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ഫിഫ ഇന്റർ കാശിക്ക് മേൽ കൊണ്ടുവന്ന ട്രാൻസ്ഫർ ബാൻ മാറ്റിയത്തോടെയാണ്, ക്ലബ്‌ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നും മാത്രം ആറ് താരങ്ങളെയാണ് ഇന്റർ കാശി സ്വന്തമാക്കിയത്.

ALSO READ:-

നിലവിൽ ഇന്റർ കാശി രജിസ്റ്റർ ചെയ്ത 22 താരങ്ങളെല്ലാം ഇന്ത്യൻ താരങ്ങൾ തന്നെയാണ്. 2026/27 സീസണിൽ ഒരു വിദേശ താരം പോലുമില്ലാതെ ഐഎസ്എൽ കളിക്കുന്ന ക്ലബ്‌ കൂടിയായിരിക്കും ഇന്റർ കാശി. നിലവിൽ ടീമിന്റെ പരിശീലകനായി പോർച്ചുഗീസ് പരിശീലകൻ കാർലോസ് വാസ് പിന്റോയെ നിയമിച്ചിട്ടുണ്ട്.

Inter Kashi

2026/27 സീസണിലേക്കുള്ള ഇന്റർ കാശി സ്‌ക്വാഡ്

 

ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, ശുഭം ബാലാസാഹേബ് ദാസ്, മോഹിത് സിംഗ് ധാമി

ഡിഫൻഡർമാർ: ലാൽഡിൻലിയാന റെന്ത്ലെയ്, പ്രതീക് ചൗധരി, ഗുർസിമ്രത് സിംഗ് ഗിൽ, നിശ്ചൽ ചന്ദൻ, വെയ്ൻ വാസ്, ലീവാൻ കാസ്റ്റാന, സജാദ് ഹുസൈൻ പരേ, അരിത്ര ദാസ്, തനുഷ് പാണ്ഡെ

മിഡ്ഫീൽഡർമാർ: ഹിതേഷ് ശർമ്മ, ജിതേന്ദ്ര സിംഗ്, കാർത്തിക് ജിതേന്ദ്രൻ പണിക്കർ

ഫോർവേഡുകൾ: സുമീത് പാസി, മൻവീർ സിംഗ്, റോസൻബെർഗ് ഗിൽബർട്ട് ഗബ്രിയേൽ, ശ്രീക്കുട്ടൻ വി എസ്, അഷംഗ്ബാം അഫാവോബ സിംഗ്, ആയുഷ് ചിക്കര, തോയ് സിംഗ് ഹുയ്‌ഡ്രോം

Summary:- Kerala Blasters will face Inter Kashi in their opening match of the 2026/27 ISL season on October 11. Inter Kashi are set to host their home games at Pune’s Balewadi Stadium, with the match scheduled for 5 PM.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply