Footy Times
The Beautiful Game, Beautifully Told

ഡയമണ്ട് ഹാർബറിന്റെ ചാമ്പ്യനെ റാഞ്ചി ബ്ലാസ്റ്റേഴ്‌സ്; പോൾ റാംഫങ്‌സൗവ ഇനി മഞ്ഞപ്പടയിൽ

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ മുന്നോടിയായി അഞ്ചാം സൈനിങ്ങും ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 27 കാരനായ പോൾ റാംഫങ്‌സൗവനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 2028 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കഴിഞ്ഞ സീസണിലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബറിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചുന്നത്. ഡിഫെൻസീവ് മിഡ്‌ഫീൽഡറായാണ് താരം കളിക്കാറുള്ളത്. ഇതിൻ പുറമെ റൈറ്റ് മിഡ്‌ഫീൽസറായും താരം കളിക്കാറുണ്ട്.

 

 

കഴിഞ്ഞ സീസണിൽ ഡയമണ്ട് ഹാർബറിനെ കിരീടം നേടി കൊടുക്കാൻ നിർണായക പങ്കുവഴിച്ച താരം കൂടിയാണ് പോൾ. താരം ഇതിന് മുൻപ് ഐഎസ്എലിൽ ഒഡിഷ എഫ്സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതോടൊപ്പം സൂപ്പർ ലീഗ് കേരളയുടെ തുടക്ക സീസണിലെ തിരുവന്തപുരം കൊമ്പൻസിന്റെ താരം കൂടിയായിരുന്നു.

Kerala Blasters

മിസോറാം സ്വദേശിയായ പോൾ റാംഫങ്‌സൗവ ഐസ്വാള്‍ അണ്ടര്‍ 18 ടീമിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിച്ചത്. 2018 ല്‍ ഐസ്വാള്‍ എഫ്‌സിയിലൂടെ ഐ ലീഗില്‍ അരങ്ങേറിയ താരം 2020ല്‍ ഒഡീഷ എഫ്‌സിയിലെത്തുകയും, അഞ്ച് വര്‍ഷം ക്ലബില്‍ തുടരുക്കയുമായിരുന്നു. പിന്നീട് 2025ല്‍ ചന്‍മാരി എഫ്‌സിയിലേക്കും അവിടെ നിന്ന് ഡയമണ്ട് ഹാർബറിലും എത്തുകയായിരുന്നു പോൾ.

താരം നിലവിൽ ചെന്നൈലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്ന് പ്രീ സീസൺ ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്ക് മധ്യനിരയിലേക്ക് മികച്ച ബാക്കപ്പ് തന്നെയാണ് പോൾ ബ്ലാസ്റ്റേഴ്‌സിന്.

മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്‌സിൽ

 

കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം മുഹമ്മദ്‌ സനാന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. 2029 വരെ നീളുന്ന മൂന്ന് വർഷ കരാറിലാണ് മുഹമ്മദ്‌ സനാൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നും വമ്പൻ തുക മുടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.

Kerala Blasters

റിലയൻസ് ഫുട്ബോളിലൂടെ വളർന്നു വന്ന 22കാരൻ, 2023 മുതൽ ജംഷഡ്പൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും അപകടക്കാരനായ വിങ്ങർ കൂടിയാണ് സനാൻ.

ഇന്ത്യൻ സൂപ്പർ ലീഗിൽ 57ലേറെ മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ലെഫ്റ്റ് വിങറായി കളിക്കുന്ന താരം, റൈറ്റ് വിങ്ങിലും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്. എന്തിരുന്നാലും താരത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂട്ടുമെന്ന് ഉറപ്പാണ്.

Summary:- Kerala Blasters have officially announced the signing of 27-year-old midfielder Paul Ramfangsauvana from Diamond Harbour FC on a contract until 2028. The defensive midfielder, who can also play on the right, joins after helping Diamond Harbour win the I-League title last season.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply