മധ്യനിരയിൽ വമ്പൻ ശക്തികൂട്ടൽ; നെബോജ്സ കൊസോവിച്ചിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്
ഖേൽ നൗവിന്റെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മോണ്ടെനെഗ്രോ താരം നെബോജ്സ കൊസോവിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഫ്രീ ഏജന്റായാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 31 കാരനായ താരം ഏഷ്യയിലും യൂറോപ്പിലും വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ്.
നിലവിൽ കരാറിലെ എല്ലാ നിബന്ധനകളും താരവും കേരള ബ്ലാസ്റ്റേഴ്‌സും അംഗീകരിച്ചിട്ടുണ്ട്. പ്രീ-സീസണിനായി താരം ഇന്ത്യയിലെത്തുന്നതിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സൈൻനിങ് പൂർത്തിയാക്കുന്നതാണ്.
2016ൽ മോണ്ടെനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം, മുപ്പത്തിനാലോളം മത്സരങ്ങൾ മോണ്ടെനെഗ്രോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. താരം ഒരു ഗോളും ദേശിയ ടീമിനായി നേടിയിട്ടുണ്ട്. 4.4 കോടിയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.
കസാക്കിസ്ഥാൻ, ബെൽജിയം, സെർബിയ, തായ്‌ലൻഡ്, ചൈന, ഹംഗറി രാജ്യത്തെ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. താരം അവസാനമായി കളിച്ചത് ബാങ്കോക് യുണൈറ്റഡിന് വേണ്ടിയാണ്. ബാങ്കോക് യുണൈറ്റഡിനൊപ്പം AFC ചാമ്പ്യൻസ് ലീഗ് രണ്ടിൽ പത്തോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം.

അതോടൊപ്പം താരം 25ഓളം മത്സരങ്ങൾ വിവിധ UEFA ടൂർണമെന്റിലും കളിച്ചിട്ടുണ്ട്. കസാക്കിസ്ഥാൻ ക്ലബ്ബായ കൈരാത്തിനൊപ്പം 2021-22 സീസൺ താരം താരം കോൺഫറൻസ് ലീഗിൽ കളിച്ചിട്ടുണ്ട്. മറ്റ് മത്സരങ്ങൾ പറയുന്നത് യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ്, കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങളാണ്.
ALSO READ:-
സെൻട്രൽ മിഡ്‌ഫീൽഡറായി കളിക്കുന്ന താരത്തിന് അറ്റാക്കിങ് മിഡ്‌ഫീൽഡറായും ഡിഫെൻസീവ് മിഡ്‌ഫീൽഡറായും കളിക്കാൻകേൾപ്പുണ്ട്. എന്തിരുന്നാലും താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.
സനാൻ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം
കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം മുഹമ്മദ് സനാന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. 2029 വരെ നീളുന്ന മൂന്ന് വർഷ കരാറിലാണ് മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നും വമ്പൻ തുക മുടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.

റിലയൻസ് ഫുട്ബോളിലൂടെ വളർന്നു വന്ന 22കാരൻ, 2023 മുതൽ ജംഷഡ്പൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും അപകടക്കാരനായ വിങ്ങർ കൂടിയാണ് സനാൻ.
ഇന്ത്യൻ സൂപ്പർ ലീഗിൽ 57ലേറെ മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ലെഫ്റ്റ് വിങറായി കളിക്കുന്ന താരം, റൈറ്റ് വിങ്ങിലും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്.
Summary:- Kerala Blasters have reportedly completed the signing of Montenegro midfielder Nebojsa Kosovic as a free agent. The experienced 31-year-old, who has played across Europe and Asia, is expected to join the Blasters ahead of the 2026/27 ISL season.
Discover more from Footy Times
Subscribe to get the latest posts sent to your email.