ബ്ലാസ്റ്റേഴ്സിന് ആശ്വാസം, സനാൻ ശക്തമായി തിരിച്ചുവരുന്നു; ലൂണയ്ക്ക് കളിക്കാനാകുമോ? അപ്ഡേറ്റുമായി പരിശീലകൻ രംഗത്ത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
ഈയൊരു മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം അപ്ഡേറ്റുകൾ നൽകിയിരിക്കുകയാണ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ്. നിലവിൽ ചില താരങ്ങൾക്ക് കടുത്ത പരിശീലനം മൂലമുള്ള അസ്വസ്ഥതകളും പേശിവേദനകളും മാത്രമേയുള്ളൂ എന്നാണ് ആഷ്ലി വ്യക്തമാക്കിയിരിക്കുന്നത്.

അതോടൊപ്പം ഇന്റർ കാശിക്കെതിരെയുള്ള മത്സരത്തിനുശേഷം ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം മുഹമ്മദ് സനാൻ അൺഫിറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ സനാനും പൂർവാതികശക്തിയോടെ തിരിച്ചുവരികയാണ്.

“അവൻ ഒരു നല്ല ആൺകുട്ടിയാണ്. അവൻ ഒരു നല്ല കളിക്കാരനാണ്. അവൻ നല്ല രീതിയിൽ ശ്രദ്ധിക്കുന്നുണ്ട്. നമ്മളെല്ലാവരും ആഗ്രഹിക്കുന്നതുപോലെ അവൻ കൂടുതൽ ശക്തനും ഫിറ്റും ആകാൻ പോകുന്നു” എന്നാണ് ആഷ്ലി വ്യക്തമാക്കിയത്.
അതോടൊപ്പം പരിക്കിന്റെ പിടിയിലായിരുന്ന അഡ്രിയാൻ ലൂണയും നോർത്ത് ഈസ്റ്റിനെതിരെ കളിക്കാനായി സജ്ജമാണ്. എന്നാൽ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയെ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ രജിസ്റ്റർ ചെയ്തിട്ടില്ല. താരത്തിന്റെ ചില ഡോക്യുമെന്റ് പ്രശ്നങ്ങൾ മൂലമാണ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തത്.

ഈയൊരു രജിസ്ട്രേഷൻ ഞായറാഴ്ച മത്സരത്തിനു മുന്നോടിയായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മാത്രമേ താരത്തിന് നോർത്ത് ഈസ്റ്റിനെതിരെ കളിക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെയാണേൽ ലൂണ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാ താരങ്ങളും നോർത്ത് ഈസ്റ്റിനെതിരെ കളിക്കാൻ തയ്യാറാണ്.
ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ചാണ് ഇരു ടീമും നേർക്കുനേര് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തുകയായിരുന്നു.
അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മത്സരങ്ങളിലെല്ലാം വമ്പൻ വാശിയേറിയ പോരാട്ടമാണ് ആരാധകർക്ക് സമ്മാനിച്ചത്. അത്തരമൊരു മത്സരമാണ് ഇത്തവണയും നടക്കാൻ പോകുന്നത് എന്ന് ഉറപ്പാണ്.
അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരള ബ്ലാസ്റ്റേഴ്സിന് അവസാനമായി പരാജയപ്പെടുത്താൻ സാധിച്ചത് 2023-ൽ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിലാണ്. ആ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.
ഇതുവരെ ഐഎസ്എല്ലിൽ 18 തവണയാണ് ഇരു ടീമും നേർക്കുനേർ വന്നത്. ഇതിൽ എട്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും അഞ്ച് മത്സരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിക്കും പത്ത് മത്സരങ്ങൾ സമനിലയിൽ പിരിയുകയുമായിരുന്നു.
Summary:- Kerala Blasters coach Ashley Westwood has provided a positive update on Mohammed Sanan ahead of their ISL clash against NorthEast United. Adrian Luna is reportedly fit, but his participation depends on completing his registration before Sunday’s match in Guwahati.
Discover more from Footy Times
Subscribe to get the latest posts sent to your email.