Footy Times
The Beautiful Game, Beautifully Told

ഫിറ്റ്നസ് തിരിച്ചടി, കഴിഞ്ഞ സീസണിലെ ദുരന്തം ആവർത്തിക്കില്ല; ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം വെളിപ്പെടുത്തി വെസ്റ്റ്വുഡ്

0

ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്. ഞായറാഴ്ച നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. മഞ്ഞക്കടലിലാൽ മുങ്ങിയ ഹൗസ്ഫുൾ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം നടന്നത്. 40014 ആരാധകരാണ് കൊച്ചിയിൽ കളി കാണാനെത്തിയത്.

‎Kerala blasters

‎മത്സരത്തിന്റെ തുടക്കം മുതലേ ഗംഭീര പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. അതോടൊപ്പം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്.

‎

‎സാരം പറഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് എളുപ്പമായി മൂന്ന് പോയിന്റും നേടാൻ കഴിയുന്ന മത്സരമായിരുന്നു ഇത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരവുമായി താരതമ്യം ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അത്രയധികം മികച്ച പ്രകടനമായിരുന്നു മുംബൈക്കെതിരെ കാഴ്ചവച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് പുതിയ സീസൺ ഏറെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

‎kerala blasters

‎മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിനുശേഷം പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ലക്ഷ്യങ്ങളും ആത്മവിശ്വാസവും വ്യക്തമാക്കുകയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ആവർത്തിക്കാതിരിക്കുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യംവെന്നും ഓരോ മത്സരത്തിലും മികച്ച പോരാട്ടം കാഴ്ചവെച്ച് കിരീടത്തിനായി പോരാടുമെന്നും പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

‎

‎”കഴിഞ്ഞ സീസണിലേതുപോലെ പോയിന്റ് പട്ടികയുടെ ഏറ്റവും താഴെ ഞങ്ങളെ കാണേണ്ടി വരില്ല എന്ന കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങൾ കിരീടത്തിനായി പോരാടും, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുക എന്നതായിരിക്കും ഞങ്ങളുടെ പ്രധാന ലക്ഷ്യം.” എന്നാണ് ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞത്.

‎

‎നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോൾ ഡിഫറെൻസ് -1 ആണ്.

‎

‎അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ മാച്ച് ഫിറ്റ്നസ് വളരെയധികം മോശം സ്ഥിതിയിലാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ. ഇതുകൊണ്ടാണ് അദ്ദേഹത്തിന് മികച്ച താരങ്ങളെ നേരത്തെ തന്നെ പിൻവലിക്കേണ്ടി വന്നത്.

‎

‎”മത്സരത്തിനുള്ള ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ ഒരു താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യേണ്ടി വരുന്നത് ഒരു മാനേജർ എന്ന നിലയിൽ നിരാശാജനകമാണ്.” എന്നാണ് ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞത്.

‎പ്രീ സീസൺ അഭാവമാണ് താരങ്ങളുടെ മാച്ച് ഫിറ്റ്നസിന് ഏറ്റവും തിരിച്ചടിയായത്. നവംബറിൽ വരാൻ പോവുന്ന ഐഎസ്എൽ ഇടവേളയിൽ ടീം കൂടുതൽ പരിശ്രമിച്ച് ഒത്തൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇടവേളയ്ക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന് ഇനി ചെന്നൈക്കെതിരെയുള്ള മത്സരം കൂടിയുണ്ട്.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply