Footy Times
The Beautiful Game, Beautifully Told

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി അമരീന്ദർ സിംഗ്; ക്ലബ്ബിനായി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് താരം

0

ബ്ലാസ്റ്റേഴ്‌സിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയനായകനായിരിക്കുകയാണ് ഗോൾകീപ്പർ അമരീന്ദർ സിംഗ്. കൊച്ചിയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി എഫ്സി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു അമരീന്ദർ.

‎

‎മത്സരത്തിലെ ഹീറോ ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് താരമായിരുന്നു. 33 കാരനായ താരം അഞ്ച് സേവുകളാണ് മുംബൈക്കെതിരെ നടത്തിയത്. മുംബൈ ഗോളെന്ന് ഉറപ്പിച്ച ഒട്ടേറെ അവസരങ്ങളാണ് അമരീന്ദർ തടഞ്ഞത്.

‎Amrinder Singh

‎ഇപ്പോളിത മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ പുകഴ്ത്തിയും രംഗത്ത് വന്നിരിക്കുകയാണ് അമരീന്ദർ സിംഗ്.

‎

‎“കേരളത്തിൽ കളിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. മുൻപ് എവേ മത്സരങ്ങൾക്കായി ഇവിടെ എത്തിയപ്പോഴും ആരാധകർ നൽകിയ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകർ ഹൃദയംകൊണ്ടാണ് പിന്തുണയ്ക്കുന്നത്. ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.” എന്നാണ് അമരീന്ദർ പറഞ്ഞത്.

‎

‎ഞായറാഴ്ചയിൽ ആയിര കണക്കിന് ആരാധകരാണ് കൊച്ചിയിൽ കളി കാണാനെത്തിയത്. 40,014 ആയിരുന്നു മത്സരത്തിന്റെ മാച്ച് അറ്റെൻഡൻസ്. മത്സരത്തിനായുള്ള എല്ലാ ടിക്കറ്റും വിറ്റ് തീർന്നിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റ് തീരുന്നത്.

 

Amrinder Singh

‎

‎”എന്ത് സംഭവിച്ചാലും ടീമിനായി എന്റെ ഏറ്റവും മികച്ച പ്രകടനം നൽകാൻ ഞാൻ എപ്പോഴും ശ്രമിക്കും. ഈ ക്ലബ്ബിനായി എന്തെങ്കിലും നേട്ടം സ്വന്തമാക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അതിനായി കഠിനാധ്വാനം തുടരും.” അമരീന്ദർ കൂട്ടിച്ചേർത്തു.

‎

‎ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എഫ്സിയിൽ നിന്നും സ്വന്തമാക്കിയ താരമാണ് അമരീന്ദർ സിംഗ്. മുംബൈക്കെതിരെയുള്ള മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഗോൾ വലയ്ക്ക് മുൻപിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. താരം ഇനി വരാൻ പോവുന്ന മത്സരങ്ങളിലും ഇതേ പ്രകടനം കാഴ്ച്ചവെക്കുമെന്ന് വിശ്വസിക്കാം.

Summary:- Amrinder Singh made an impressive debut for Kerala Blasters against Mumbai City FC, earning the Hero of the Match award after producing five crucial saves. The 33-year-old goalkeeper praised the passionate Manjappada supporters and expressed his determination to deliver his best performances and win silverware for the club.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply