ഐഎസ്എൽ മൂന്നാം റൗണ്ടിൽ തീപാറും പോരാട്ടങ്ങൾ, ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി വെല്ലുവിളി; ഫിക്സ്ചറുകൾ അറിയാം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് രണ്ട് അവസാനിച്ചിരിക്കുകയാണ്. മാച്ച് വീക്ക് രണ്ടിൽ വമ്പൻ പോരാട്ടങ്ങളാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. നിലവിൽ മാച്ച് വീക്ക് രണ്ട് കഴിയുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ.
നമ്മുക്ക് ഇനി മാച്ച് വീക്ക് മൂന്നിലെ ഫിക്സ്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മാച്ച് വീക്ക് മൂന്നിൽ ആരാധകരെ തേടി ഒട്ടേറെ വാശിയേറിയ പോരാട്ടങ്ങളാണ് വരുന്നത്.
ജയം തുടരാൻ ഈസ്റ്റ് ബംഗാൾ
മാച്ച് വീക്ക് മൂന്നിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 23ന് ഇന്റർ കാശി ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകീട്ട് അഞ്ച് മണിക്ക് ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടായ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മറുഭാഗത്ത് കഴിഞ്ഞ മത്സരത്തിൽ ഒഡിഷയിനോട് സമനിലയിൽ പിരിയുകയായിരുന്നു ഇന്റർ കാശി.
ഫോം തുടരാൻ നോർത്ത് ഈസ്റ്റ്
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് ഉയർത്താനുള്ള ശ്രമങ്ങളിലാണ്. ഇത്തവണ എതിരാളികൾ ഒഡിഷ എഫ്സിയാണ്. ഒക്ടോബർ 24ന് രാത്രി 7:30ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. മറുഭാഗത്ത് സീസണിലെ ആദ്യ വിജയം ലക്ഷ്യംവെച്ചാണ് ഒഡിഷ ഇറങ്ങുന്നത്.
വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏറ്റ ദൈനീയ തോൽവിയിൽ നിന്നും കരകയറാൻ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ഒക്ടോബർ 25ന് രാത്രി 7:30ക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് കൂടിയാണിത്.
ഇതേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകിട്ട് അഞ്ചുമണിക്കാണ്.
ചെന്നൈയും മോഹൻ ബഗാനും നേർക്കുനേർ
ഒക്ടോബർ 26-ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി ഏഴരയ്ക്കാണ് മത്സരത്തിന്റെ കിക്കോഫ്. മോഹൻ ബഗാൻ കഴിഞ്ഞ മത്സരത്തിൽ നേടിയ വിജയം തുടരാനും, ചെന്നൈ സീസണിലെ ആദ്യ വിജയം കരസ്ഥമാക്കാനുമാണ് ഇറങ്ങുന്നത്.
ആദ്യ പോയിന്റ് ലക്ഷ്യം വച്ച് ഡൽഹി
ടൂർണമെന്റിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാൻ കഴിയാത്ത സ്പോർട്ടിങ് കപ്പ് ഡൽഹി – എഫ്സി ഗോവയെ നേരിടും. ഒക്ടോബർ 27-ന് രാത്രി ഏഴരയ്ക്ക് ഫട്ടോഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഗോവയെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ പോയിന്റ് ലക്ഷ്യം വെച്ചാണ് ഡൽഹി ഇറങ്ങുന്നത്. മറുഭാഗത്ത് എഫ് സി ഗോവ സീസണിലെ ആദ്യ വിജയം ലക്ഷ്യംവെച്ചും.
Summary:- ISL 2026/27 Matchweek 3 features several exciting fixtures from October 23 to 27. Kerala Blasters will host Mumbai City FC in their first home match of the season, aiming to bounce back from their defeat to NorthEast United. Meanwhile, NorthEast United will look to maintain their lead at the top.
Discover more from Footy Times
Subscribe to get the latest posts sent to your email.