Footy Times
The Beautiful Game, Beautifully Told

ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, കുതിച്ചുചാട്ടവുമായി നോർത്ത് ഈസ്റ്റ്; ഐഎസ്എൽ പോയിന്റ് പട്ടിക ഇങ്ങനെ…

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ മാച്ച് വീക്ക് രണ്ടിന് അവസാനമായിരിക്കുകയാണ്. വമ്പൻ വാശിയേറിയ പോരാട്ടങ്ങൾക്കാണ് രണ്ടാം റൗണ്ട് സാക്ഷിയായത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നിനെതിരെ നാലു ഗോളുകളുടെ ദയനീയ പരാജയവും ഐഎസ്എൽ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിന്റെ വമ്പൻ വിജയവുമാണ് രണ്ടാം റൗണ്ടിലെ എടുത്തു പറയേണ്ട സംഭവവികാസങ്ങൾ. നമ്മുക് ഇനി മാച്ച് വീക്ക് രണ്ട് കഴിയുമ്പോൾ ഐഎസ്എൽ പോയിന്റ് പട്ടിക എങ്ങനെയാണെന്ന് പരിശോധിക്കാം.

രാജകീയ വരവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മാച്ച് വീക്ക് രണ്ട് കഴിയുമ്പോൾ ഐഎസ്എലിലെ പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലുള്ളത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ വിജയിച്ച് ആറ് പോയിന്റാണ് ടീമിന് നിലവിലുള്ളത്. രണ്ടാം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്താൻ കഴിഞ്ഞതാണ് ടീമിന് ഗുണകരമായത്.

നോർത്ത് ഈസ്റ്റിനു പിന്നാലെ ആറു പോയിന്റുമായി ബംഗളുരു എഫ്സി രണ്ടാം സ്ഥാനത്തുണ്ട്. ഗോൾ ഡിഫറൻസിന്റെ മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്  +4ഉം ബംഗളുരു എഫ്സിക്ക്  +3യുമാണ് ഗോൾ ഡിഫറൻസ്.

വമ്പന്മാർക്ക് ആശ്വാസം

2026/27 സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. രണ്ടാം റൗണ്ടിൽ ഈസ്റ്റ് ബംഗാൾ ചർച്ചിൽ ബ്രദേശിനെയും, മോഹൻ ബഗാൻ സ്പോർട്ടിങ് ക്ലബ് ഡെൽഹിയെയും പരാജയപ്പെടുത്തുകയായിരുന്നു. മറുഭാഗത്ത് പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സിനോട് സമനിലയിൽ പിരിയുകയായിരുന്നു.

ഇതോടെ സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചത് കൊണ്ട് തന്നെ പട്ടികയിൽ നാല് പോയിന്റുമായി പഞ്ചാബ് എഫ്സി മൂന്നാം സ്ഥാനത്തും മൂന്ന് പോയിന്റുമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നാല് അഞ്ച് സ്ഥാനങ്ങളിലുമാണുള്ളത്.

കൂപ്പുകുത്തി കേരള ബ്ലാസ്റ്റേഴ്സ്

മാച്ച് വീക്ക് രണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ദയനീയ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

kerala blasters

സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചതുകൊണ്ട് നിലവിൽ മൂന്ന് പോയിന്റാണ് ടീമിനുള്ളത്. ഗോൾ ഡിഫറൻസ് പരിശോധിക്കുകയാണെങ്കിൽ -1ആണ് കേരള ബ്ലാസ്റ്റേഴ്സിന്.

ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡീഷ, മുംബൈ, ചെന്നൈ ഇന്റർ കാശി ടീമുകൾക്കും രണ്ടാം റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ടീമുകൾ. രണ്ടാം റൗണ്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആദ്യ മത്സരത്തിലെ വിജയം കൊണ്ട് ചർച്ചിൽ ബ്രദേഴ്സ്  പട്ടികയിൽ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്തുണ്ട്.

സീസണിൽ കളിച്ച ആദ്യ രണ്ട് മത്സരത്തിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സ്പോർടിങ്ങ് ക്ലബ് ഡൽഹിയാണ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.

 

 

Summary:- NorthEast United United lead the ISL 2026-27 points table after Matchweek 2 with six points from two wins. Bengaluru FC sit second, while Kerala Blasters have dropped to sixth following a 4-1 defeat against NorthEast United. East Bengal and Mohun Bagan secured their first wins of the season, while Sporting Club Delhi remain at the bottom after losing their opening two matches.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply