ആസ്റ്റൺ വില്ല താരം ഇനി ബ്ലാസ്റ്റേഴ്‌സിൽ; ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി മാനേജ്‍മെന്റ്
2026/27 സീസൺ മുന്നോടിയായി ഇംഗ്ലീഷ് ലെഫ്റ്റ് വിങർ ആന്ദ്രേ ഗ്രീൻ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ മാനേജ്‍മെന്റിന്റെ കീഴിലെ ആദ്യ വിദേശ സൈനിങ് കൂടിയാണ്. ലെഫ്റ്റ് വിങ്ങിന് പുറമെ റൈറ്റ് വിങറായും സ്ട്രൈക്കറായും കളിക്കാൻ കേൾപ്പുള്ള താരമാണ് ഗ്രീൻ
ഇംഗ്ലീഷ് വമ്പന്മാരായ ആസ്റ്റൺ വില്ല, പോർട്സ്മൗത്, ഷെഫ്ഫീൽഡ് യുണൈറ്റഡ് ക്ലബ്ബുകൾക്കായി കളിച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് ഗ്രീൻ. 28 കാരനായ താരത്തിന്റെ മാർക്കറ്റ് വാല്യൂ നിലവിൽ 3.3 കോടിയാണ്.

താരം അവസാനംമായി കളിച്ചത് പോർച്ചുഗൽ സെക്കന്റ് ഡിവിഷൻ ക്ലബ്ബായ AVS ഫുട്ബോൾ വേണ്ടിയാണ്. 2019ൽ ആസ്റ്റൺ വില്ല, ചാമ്പ്യഷിപ്പ് പ്ലേഓഫ്സ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയ ടീമിലെ അംഗമായിരുന്നു താരം. ആ ഒരു സീസണിൽ ടീമിനായും 18 മത്സരങ്ങൾ ഗ്രീൻ കളിച്ചിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലണ്ടിന്റെ അണ്ടർ 16, 17, 18, 19, 20 ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. വേഗത കൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും, മികച്ച കളിശൈലി മെഴിയുന്ന താരം കൂടിയാണ് ആന്ദ്രേ ഗ്രീൻ.
ALSO READ:-
താരം ഇതോടകം ചെന്നൈയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണിൽ ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രീനിന്റെ സൈനിങ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.
അഡ്രിയാൻ ലൂണ ഇന്ത്യയിലെത്തി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. പ്രീ സീസണിനായി ചെന്നൈയിലുള്ള ടീമിനൊപ്പമാണ് താരം ചേർന്നിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ ലോൺ കാലാവധി അവസാനിച്ച്, താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്ന് മാനേജ്‍മെന്റ് തന്നെ പത്ര സമ്മേളനത്തിനിടയിൽ ആരാധകരെ അറിയിച്ചിരുന്നു.
ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആറാം സീസണിനാണ് ലൂണ തയ്യാറെടുക്കുന്നത്. 2021 സീസൺ മുന്നോടിയായിയാണ് അഡ്രിയാൻ ലൂണ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനായി 80ഓളം മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 24 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
Summary:- Kerala Blasters have signed English winger Andre Green, making him the club’s first foreign signing under the new management. The versatile 28-year-old can play on both wings and as a striker and has joined the team’s pre-season camp in Chennai.
Discover more from Footy Times
Subscribe to get the latest posts sent to your email.