Footy Times
The Beautiful Game, Beautifully Told

വിദേശ സൈനിങ്ങുകൾക്ക് വേഗം കൂട്ടി ബ്ലാസ്റ്റേഴ്‌സ്; 3 പേരെ കണ്ടെത്തി, വമ്പൻ ട്രാൻസ്ഫർ നീക്കം

0

നിക്ഷേപ കൈമാറ്റം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഇന്ത്യൻ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്. മുഹമ്മദ് സനാൻ, അമരീന്ദർ സിംഗ്, സാഹിൽ തവോറ, റാംഹ്ലുൻചുംഗ, മുഹമ്മദ് യാസിർ തുടങ്ങിയ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്.

kerala blasters

ഇതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങൾക്കായുള്ള നീകങ്ങളും ശക്തമാക്കിയിരിക്കുകയാണ്. അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പുതിയതായി നാല് വിദേശ താരങ്ങളെയാണ് സ്വന്തമാക്കാൻ നോക്കുന്നത്.

സെന്റർ ബാക്ക്, സെക്കൻഡറി സ്ട്രൈക്കർ/വിങ്ങർ, സെൻട്രൽ മിഡ്ഫീൽഡർ, സെന്റർ ഫോർവേഡ് എന്നി പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഖേൽ നൗ ചീഫായ ആശിഷ് നെഗിയുടെ റിപ്പോർട്ട്‌ പ്രകാരം, ഇതിൽ മൂന്ന് പൊസിഷനിലേക്കുള്ള വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. സെന്റർ ബാക്ക്, സെക്കൻഡറി സ്ട്രൈക്കർ/വിങ്ങർ, സെന്റർ ഫോർവേഡ് പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഈ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഉടൻ പൂർത്തിയാക്കുന്നതാണ്.

എന്നാൽ താരങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ ആശിഷ് നെഗി പങ്കുവെച്ചിട്ടില്ല. ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് സെന്റർ മിഡ്ഫീൽഡ് പൊസിഷനിലേക്കുള്ള താരത്തെയാണ് കണ്ടെത്താനുള്ളത്.

ALSO READ:-

എന്തിരുന്നാലും പുതിയ വിദേശ താരങ്ങളുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നത്.

ലൂണ തുടരും, ഫലൗ എൻഡിയായെ അപ്ഡേറ്റ് എന്ത്?

kerala blasters

കേരള ബ്ലാസ്റ്റേഴ്‌സ് നാല് വിദേശ താരങ്ങളെ കൂടിയാണ് സ്വന്തമാക്കുകയെന്നാണ് ആശിഷ് നെഗി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാക്കി രണ്ട് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.

ഇതിൽ ഒരു താരം അഡ്രിയാൻ ലൂണയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തന്നെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇനി അടുത്തത് ആരെയാണ് ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുകയെന്ന് ആകാംക്ഷയോടെ നോക്കി നിൽക്കുകയാണ് ആരാധകർ.

ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ വരുന്നത് സെന്റർ ബാക്ക് താരം ഫലൗ എൻഡിയായെ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്.

ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ഫലൗ എൻഡിയായിയുടെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയത്.  അതോടൊപ്പം കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ മൊറൊക്കൻ മിഡ്‌ഫീൽഡർ കരിം ബെനാരിഫിനെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയേക്കാം എന്നും അഭ്യൂഹങ്ങളുണ്ട്.

ക്രൊയേഷ്യൻ സൂപ്പർതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

kerala blasters

അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം മാർക്കോ റോഗിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. 31 കാരനായ താരം നിലവിൽ ഫ്രീ ഏജന്റാണ്.

ആശിഷ് നെഗി റിപ്പോർട്ട്‌ ചെയ്ത വിദേശ താരങ്ങളിൽ ഒരാൾ, മാർക്കോ റോഗാണെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

യൂറോപ്യൻ ഫുട്ബോളിൽ ഏറെ പരിചയസമ്പന്നനായ താരമാണ് മാർക്കോ. ഇറ്റാലിയൻ വമ്പന്മാരായ നാപൊളി, കാഗ്ലിയാരി, സ്പാനിഷ് ക്ലബ്ബായ സേവില്ല തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് മാർക്കോ.

സെന്റർ മിഡ്‌ഫീൽഡറായി കളിക്കുന്ന താരം, അറ്റാക്കിങ് മിഡ്‌ഫീൽഡിലും ഡിഫെൻസീവ് മിഡ്‌ഫീൽഡിലും ഒരേപോലെ കളിക്കാൻ കേൾപ്പുണ്ട്. എന്നിരുന്നാൽ പോലും അറ്റാക്കിംഗ് മിഡ്‌ഫീൽഡ്, വിംഗർ റോളുകളിലാണ് അദ്ദേഹം കൂടുതലും കളിക്കുന്നത്. സെൻട്രൽ അറ്റാക്കിംഗ് മിഡ്‌ഫീൽഡ് പൊസിഷനിൽ പതിവായി സ്റ്റാർട്ട് ചെയ്യുന്ന താരം, മൂർച്ചയുള്ള പാസിംഗ് ഉപയോഗിച്ച് കളി മെച്ചപ്പെടുത്തുന്നു. അതോടൊപ്പം റോഗിന്റെ കരുത്തും വേഗതയും അദ്ദേഹത്തെ വളരെ വ്യത്യസ്തനായ ഒരു കളിക്കാരനാക്കുന്നു.

താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുന്നതാണ്.

Summary:- Kerala Blasters are reportedly accelerating their foreign recruitment after completing the club’s ownership transfer. According to Khel Now chief Ashish Negi, the club has already identified targets for three positions, while Marco Rog has emerged as a potential midfield option. Adrian Luna is set to continue, while Fallou Ndiaye and Karim Benarif are also reportedly being considered for retention.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply