സനാനും അമരീന്ദറും ഇനി മഞ്ഞപ്പടയിൽ; 5 ഇന്ത്യൻ സൈനിങ്ങുകളുമായി ബ്ലാസ്റ്റേഴ്‌സ്
നിക്ഷേപ കൈമാറ്റത്തിന് പിന്നാലെ വമ്പൻ നീക്കം; സനാൻ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തുന്നു, വിദേശ സൈനിങ്ങുകളും ഉടൻ
നിക്ഷേപ കൈമാറ്റം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇതോടകം അഞ്ചോളം ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

മുഹമ്മദ് സനാൻ, അമരീന്ദർ സിംഗ്, സാഹിൽ തവോറ, റാംഹ്ലുൻചുംഗ, മുഹമ്മദ് യാസിർ തുടങ്ങിയ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്.
ഇതിൽ ഏറ്റവും എടുത്തു പറയേണ്ട താരമാണ് ജംഷഡ്പൂർ എഫ്സിയുടെ മലയാളി താരം മുഹമ്മദ് സനാൻ. ജംഷഡ്പൂർ ഐഎസ്എൽ കളിക്കില്ല പ്രഖ്യാപ്പിച്ചതോടെയാണ് മുഹമ്മദ് സനാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായത്.

ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ താരത്തിനായി വമ്പൻ ഓഫറുമായി രംഗത്ത് വന്നിരുന്നെങ്കിലും, സനാൻ തന്റെ ജന്മ നാടിനായി കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.
താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മൂന്ന് വർഷ കരാറിലാണ് എത്തുന്നത്. ഒരു വർഷം ഏകദേശം 75 ലക്ഷത്തോളം താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടാൻ കഴിയും. അതോടൊപ്പം ജംഷഡ്പൂർ താരത്തിന്റെ ബാക്കിയുണ്ടായിരുന്ന രണ്ട് വർഷ കരാർ പിൻവലിക്കാനായി 80 ലക്ഷത്തോളം താരത്തിന് നൽകിയിട്ടുണ്ട്.
ALSO READ:- ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ യുഗം! ആഷ്‌ലി വെസ്റ്റ്വുഡും ലൂണയും തുടരും, പുതിയ സൈനിങ്ങുകൾ ഉടൻ
മറ്റൊരു താരമായ സാഹിൽ തവോറ ഒട്ടേറെ ഐഎസ്എൽ പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. എഫ്സി ഗോവയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എഫ്സി ഗോവയ്ക്ക് പുറമെ ഹൈദരാബാദ് എഫ്സി, പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഐഎസ്എലിൽ വളർന്നു വരുന്ന റാംഹ്ലുഞ്ചുങ്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന മറ്റൊരു താരം. സ്പോർട്ടിങ് ക്ലബ് ഡൽഹിയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഐഎസ്എലിൽ 44ഓളം മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.
സച്ചിന് സുരേഷ് ക്ലബ് വിട്ടത്തോടെ, ഇനി ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വലകാക്കാൻ അമരീന്ദർ സിംഗിനെ കൊണ്ടുവന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എലിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് അമരീന്ദർ സിംഗ്.
ഒഡിഷ എഫ്സി, മുംബൈ സിറ്റി, എടികെ മോഹൻ ബഗാൻ, ബംഗളുരു എഫ്സി ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്.
റൈറ്റ് വിങ്ങിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്ന കിടിലൻ സൈനിങ്ങാണ് മുഹമ്മദ് യാസിറിന്റെ. എഫ്സി ഗോവയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്ത്. 114 മത്സരങ്ങളോളം ഐഎസ്എൽ കളിച്ച താരം 10 ഗോളും 14 അസ്സിറ്റും സ്വന്തമാക്കിയിട്ടുണ്ട്.
എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് ഈ പുതിയ സൈനിങ്ങുകൾ, വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്. അതോടൊപ്പം താരങ്ങൾ ഉടൻ തന്നെ ചെന്നൈയിലെത്തി ടീമിന്റെ പ്രീ സീസണിൽ പങ്കെടുക്കുന്നതാണ്.
വിദേശ താരങ്ങൾ ആരൊക്കെ?

ഐഎസ്എലിന്റെ 2026/27 സീസണിൽ, ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കാൻ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം തുടരുമെന്ന് മാനേജ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിലെ പ്രതിസന്ധികൾ മൂലം ലൂണ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിച്ചിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഇതിന് ശേഷമാണ് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരുന്നത്.
ലൂണയും ഉടൻ തന്നെ ചെന്നൈയിൽ വെച്ച് സ്‌ക്വാഡിനൊപ്പം ചേരുന്നതാണ്. ലൂണക്ക് പുറമെ പുതിയ വിദേശ താരങ്ങളെ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ഷോർട്ട്ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ താരങ്ങളെ ടീമിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും മാനേജ്‍മെന്റ് അറിയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരങ്ങളുടെ സൈനിങ്ങും ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.
Summary:- Kerala Blasters are reportedly set to strengthen their squad with five Indian signings, including Mohammed Sanan, Amrinder Singh, Sahil Tavora, Ramhlunchhunga and Mohammed Yasir. Adrian Luna will also continue with the club, while new foreign signings are expected soon.
Discover more from Footy Times
Subscribe to get the latest posts sent to your email.