Footy Times
The Beautiful Game, Beautifully Told

ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ യുഗം! ആഷ്‌ലി വെസ്റ്റ്വുഡും ലൂണയും തുടരും, പുതിയ സൈനിങ്ങുകൾ ഉടൻ

0

അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനോടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപ കൈമാറ്റം പൂർത്തിയായിരിക്കുകയാണ്. UAE ആസ്ഥാനമായുള്ള അൽ ഫുര്സാന് സ്പോർട്സാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ 100% ഓഹരിയും അൽ ഫുര്സാന് സ്പോർട്സ് സ്വന്തമാക്കി കഴിഞ്ഞു. അഭ്യൂഹങ്ങൾ പ്രകാരം 100-120 കോടിയോളം മുടക്കിയാണ് അൽ ഫുര്സാന് സ്പോർട്സ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കുന്നത്.

kerala blasters

നിക്ഷേപ കൈമാറ്റം പൂർത്തിയാതോടെ, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമസ്ഥർ കൊച്ചിയിൽ പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമസ്ഥരെയും ഡയറക്ടർമാറെയും പരിചയപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരാൻ പോവുന്ന ഭാവി പദ്ധതികളെ കുറിച്ച് സൂചനകളും നൽകിയിരിക്കുകയാണ് ഇവർ.

ആഷ്‌ലി വെസ്റ്റ്വുഡ് തുടരും

Kerala blasters

2026/27 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് തുടരുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിന്റെ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ പരിശീലകൻ, ബ്ലാസ്റ്റേഴ്‌സിനെ റിലിഗേഷൻ ബാറ്റിൽ നിന്നും പോയിന്റ് പട്ടികയിൽ മധ്യത്തിൽ ഫിനിഷ് ചെയ്യിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവിൽ ആഷ്‌ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.

പ്രീ സീസൺ ആരംഭിക്കുന്നു

 

ഐഎസ്എലിന്റെ 13ആം സീസൺ ആരംഭിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

സെപ്റ്റംബർ 30 ബുധനാഴ്ച ചെന്നൈയിൽ വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസണിന് തുടക്കം കുറിക്കുക. ഇതിന് മുന്നോടിയായി പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡും മറ്റ് താരങ്ങളും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുക.

ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

 

2026/27 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങളും കൊച്ചിയിലെ JLN സ്റ്റേഡിയത്തിൽ വെച്ച് തന്നെ നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മാനേജ്‍മെന്റ്. കോഴിക്കോട്, പയ്യനാട് സ്റ്റേഡിയങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ മാറിയേക്കാമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും, ഈ സീസണിൽ അത് ഉണ്ടാക്കില്ലായെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ലൂണയുടെ മാന്ത്രികം തുടരും

kerala blasters

2026/27 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കാൻ അഡ്രിയാൻ ലൂണ ഉണ്ടാക്കുമെന്നും പുതിയ മാനേജ്‍മെന്റ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ പ്രതിസന്ധികൾ മൂലം ലൂണ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിച്ചിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

ഇതിന് ശേഷമാണ് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരുന്നത്. ലൂണയും ഉടൻ തന്നെ ചെന്നൈയിൽ വെച്ച് സ്‌ക്വാഡിനൊപ്പം ചേരുന്നതാണ്. ലൂണക്ക് പുറമെ പുതിയ വിദേശ താരങ്ങളെ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ഷോർട്ട്ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ താരങ്ങളെ ടീമിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും മാനേജ്‍മെന്റ് അറിയിച്ചിട്ടുണ്ട്.

പുതിയ സൈനിങ്ങുകൾ ഉടൻ

 

സീസൺ തുടങ്ങാൻ ദിവസങ്ങൾ ഇനി കുറച്ചു മാത്രമേയുള്ളു. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഒട്ടേറെ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ആരൊക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെതെന്ന് മാനേജ്‍മെന്റ് അറിയിച്ചിട്ടില്ല. എന്നാൽ ഈ സൈനിങ്ങുകളുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത 48-72 മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാക്കുമെന്ന് മാനേജ്‍മെന്റ് അറിയിച്ചിട്ടുണ്ട്.

അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദ് സനാൻ, അമരീന്ദർ സിംഗ്, സാഹിൽ ടവോറ തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്.

Summary:- Kerala Blasters have officially completed their ownership transfer to UAE-based Al Fursan Sports. Ashley Westwood and Adrian Luna are set to continue, while the club will begin pre-season in Chennai on September 30. Several new signings are also expected to be officially announced within 48–72 hours.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply