Footy Times
The Beautiful Game, Beautifully Told

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വമ്പൻ വിദേശ താരം? ക്രൊയേഷ്യൻ സൂപ്പർതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

Kerala Blasters Eye Croatia International Marko Rog Ahead of 2026/27 ISL Season

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ക്ലബ്‌ മികച്ച വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളിലാണ്.

ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം മാർക്കോ റോഗിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. 31 കാരനായ താരം നിലവിൽ ഫ്രീ ഏജന്റാണ്.

kerala blasters

യൂറോപ്യൻ ഫുട്ബോളിൽ ഏറെ പരിചയസമ്പന്നനായ താരമാണ് മാർക്കോ. ഇറ്റാലിയൻ വമ്പന്മാരായ നാപൊളി, കാഗ്ലിയാരി, സ്പാനിഷ് ക്ലബ്ബായ സേവില്ല തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് മാർക്കോ.

ഇറ്റലിയൻ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റായ സീരി എയിൽ 104ഓളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുണ്ട് മാർക്കോയിക്ക്. അതോടൊപ്പം ക്രൊയേഷ്യൻ ദേശിയ ടീമിനായി 21 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുൻപ് ക്രൊയേഷ്യൻ ദേശിയ ടീമിനൊപ്പം യൂറോ കപ്പിലും താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ 2.75 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

താരം അവസാനമായി പന്ത് തട്ടിയത് ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എൻ കെ ലോക്കോമോട്ടിവ സാഗ്രെബ് വേണ്ടിയാണ്. സെന്റർ മിഡ്‌ഫീൽഡറായി കളിക്കുന്ന താരം, അറ്റാക്കിങ് മിഡ്‌ഫീൽഡിലും ഡിഫെൻസീവ് മിഡ്‌ഫീൽഡിലും ഒരേപോലെ കളിക്കാൻ കേൾപ്പുണ്ട്.

kerala blasters

എന്നിരുന്നാൽ പോലും അറ്റാക്കിംഗ് മിഡ്‌ഫീൽഡ്, വിംഗർ റോളുകളിലാണ് അദ്ദേഹം കൂടുതലും കളിക്കുന്നത്. സെൻട്രൽ അറ്റാക്കിംഗ് മിഡ്‌ഫീൽഡ് പൊസിഷനിൽ പതിവായി സ്റ്റാർട്ട് ചെയ്യുന്ന താരം, മൂർച്ചയുള്ള പാസിംഗ് ഉപയോഗിച്ച് കളി മെച്ചപ്പെടുത്തുന്നു. അതോടൊപ്പം റോഗിന്റെ കരുത്തും വേഗതയും അദ്ദേഹത്തെ വളരെ വ്യത്യസ്തനായ ഒരു കളിക്കാരനാക്കുന്നു.

ALSO READ:-

എന്തിരുന്നാലും താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാനകൾ വരാനുണ്ട്. ഇത്തരം അപ്ഡേറ്റുകൾ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തന്നെ ഔദ്യോഗികമായി ആരാധകരെ അറിയിക്കുന്നതാണ്.

ലൂണയുടെ മാന്ത്രികം തുടരും

kerala blasters

2026/27 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കാൻ അഡ്രിയാൻ ലൂണ ഉണ്ടാക്കുമെന്നും പുതിയ മാനേജ്‍മെന്റ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ പ്രതിസന്ധികൾ മൂലം ലൂണ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിച്ചിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

ഇതിന് ശേഷമാണ് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരുന്നത്. ലൂണയും ഉടൻ തന്നെ ചെന്നൈയിൽ വെച്ച് സ്‌ക്വാഡിനൊപ്പം ചേരുന്നതാണ്.

ഷോർട്ട്ലിസ്റ്റ് തയ്യാറാക്കി ആഷ്‌ലി വെസ്റ്റ്വുഡ്

Kerala blasters

സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുതിയ വിദേശ താരങ്ങൾക്കായുള്ള ഷോർട്ട്ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ്. ഇത്തവണ പരിശീലകന്റെ താല്പര്യ പ്രകാരമുള്ള വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

എന്നാൽ ആരൊക്കെയാണ് ആഷ്‌ലി ഷോർട്ട്ലിസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. മാർക്കോ റോഗ് ഈയൊരു ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടൊരു താരമാണെന്ന് വിശ്വസിക്കാം.

Summary:- Kerala Blasters are reportedly interested in Croatian midfielder Marko Rog ahead of the 2026/27 ISL season. The experienced 31-year-old, who has played for Napoli, Cagliari and Sevilla, is currently a free agent and could add significant European experience to the Blasters midfield. Meanwhile, Adrian Luna is set to return, while coach Ashley Westwood has reportedly prepared a shortlist of foreign players for the upcoming campaign.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply