മധ്യനിരയിലേക്ക് മോണ്ടെനെഗ്രോ താരവും ഷോർട്ട്‌ലിസ്റ്റിൽ! ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യങ്ങൾ വമ്പന്മാരിലേക്ക്
ഓരോ മണിക്കൂറുകളും കടന്നു പോവുന്നതോളം കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹം പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മോണ്ടെനെഗ്രോ താരം നെബോജ്സ കൊസോവിച്ചിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

31 കാരനായ മധ്യനിര താരം ഏഷ്യയിലും യൂറോപ്പിലും വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ്. നേരത്തെ പ്രചരിച്ച ക്രോയേഷ്യൻ താരം മാർക്കോ രോഗിനൊപ്പം തന്നെ മധ്യനിരയിലേക്ക് ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ മറ്റൊരു താരമാണ് നെബോജ്സ. താരം നിലവിൽ ഫ്രീ ഏജന്റാണ്.
2016ൽ മോണ്ടെനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം, മുപ്പത്തിനാലോളം മത്സരങ്ങൾ മോണ്ടെനെഗ്രോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. താരം ഒരു ഗോളും ദേശിയ ടീമിനായി നേടിയിട്ടുണ്ട്. 4.4 കോടിയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.
സെൻട്രൽ മിഡ്ഫീൽഡറായി കളിക്കുന്ന താരം അറ്റാക്കിംഗ് മിഡ്ഫീൽഡ്, ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിലും കളിക്കാറുണ്ട്. മികച്ച പാസ്സുകൾ നൽകി മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ പ്രഗൽഭനാണ് നെബോജ്സ.
എന്തരുന്നാലും കേരള ബ്ലാസ്റ്റേഴ്സ് അഞ്ച് വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കിയിട്ടുണ്ട് എന്ന് മാനേജ്മെൻ് അംഗം തമീർ അൻവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നെബോജ്സ ഈ ലിസ്റ്റിൽ പെട്ട ഒരു താരമാണോ, അതോ വെറും അഭ്യൂഹമാണോ എന്നറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം മതി.
പ്രീ സീസൺ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായിയുള്ള പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്. ഇതിനോട് ബന്ധപ്പെട്ടുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങൾ വഴി താരങ്ങൾ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ട്രെയിനിങ് കിറ്റും അവതരിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കടും നീലയാണ് ജേഴ്‌സിയുടെ നിറം. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടുമിക്ക എല്ലാ ഇന്ത്യൻ താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
Summary:- Kerala Blasters have reportedly shown interest in Montenegro midfielder Nebojša Kosović as they continue their preparations for the 2026/27 ISL season. The 31-year-old, who is currently a free agent, has extensive experience playing across Europe and Asia. A versatile central midfielder, Kosović can also operate in attacking and defensive midfield roles. He has made around 34 appearances for Montenegro since making his international debut in 2016. With Blasters management member Tamir Anwar recently stating that the club have completed five foreign signings, it remains to be seen whether Kosović is part of that list or simply another transfer rumour.
Discover more from Footy Times
Subscribe to get the latest posts sent to your email.