ലൂണ ഉൾപ്പെടെ 5 വിദേശ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് വരുന്നത്.
ഇത്തരം അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‍മെന്റ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ബോർഡ് മെമ്പറായ തമീം അൻവർ, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങളുടെ അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.

തമീം അൻവർ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി, കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ച് വിദേശ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു താരം അഡ്രിയാൻ ലൂണയാണെന്നും തമീം അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള നാല് താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമല്ല. അതോടൊപ്പം ആറാം വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും തമീം അപ്ഡേറ്റാക്കിയിട്ടുണ്ട്.
“അഡ്രിയാൻ ലൂണ ഉൾപ്പെടെ 5 വിദേശ കളിക്കാരെ സ്ഥിരീകരിച്ചു. ആറാമത്തെ വിദേശ കളിക്കാരനെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ താരവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിങ്ങൾ എല്ലാവരും ഇതിനെക്കുറിച്ച് ആവേശഭരിതരും അൽപ്പം പിരിമുറുക്കമുള്ളവരുമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ പറഞ്ഞതുപോലെ, എല്ലാം വളരെ വേഗം പരിഹരിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്യും.“ എന്നാണ് തമീം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
തമീം അപ്ഡേറ്റ് ചെയ്തത് പോലെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളുടെ സൈനിങ് വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.
ജെയിംസ് ബോൾട്ടൺ ബ്ലാസ്റ്റേഴ്‌സിലേക്കോ?

ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലീഷ് സെന്റർ ബാക്കായ ജെയിംസ് ബോൾട്ടൺ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. 32 കാരനായ താരം നിലവിൽ ഫ്രീ ഏജന്റാണ്.
ALSO READ:-
ഇംഗ്ലണ്ടിലെ വിവിധ ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടി ഏറെ പരിചയസമ്പന്നായ താരം കൂടിയാണ് ജെയിംസ്. ഏകദേശം 400ൽ ഏറെ മത്സരങ്ങൾ താരം ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷൻ പുറമെ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ജെയിംസ്. നിലവിൽ 2.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.
ഫാലോ എൻഡിയായെ പുറത്തേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ സെന്റർ ബാക്ക് താരമായ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം ഫാലോ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നായിരുന്നു.
എന്നാൽ നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ഫാലോ എൻഡിയായെ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ പ്ലാനുകളിൽ ഇടമില്ലായെന്നാണ്. ആഷ്‌ലി വെസ്റ്റ്വുഡ് പ്രതിരോധ നിരയിലേക്ക് കൂടുതൽ വേഗത്തയുള്ള വിദേശ താരത്തെയാണ് നോക്കുന്നത്. ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫാലോയുടെ കരാർ പുതുക്കാത്തത്.
Summary:- Kerala Blasters board member Tamim Anwar has revealed that the club have confirmed five foreign signings, including Adrian Luna, while negotiations are ongoing with a sixth player. Meanwhile, English defender James Bolton has reportedly emerged as a potential target, with Fallou Ndiaye seemingly not part of Ashley Westwood’s plans for the new
Discover more from Footy Times
Subscribe to get the latest posts sent to your email.