Footy Times
The Beautiful Game, Beautifully Told

സനാനും എബിൻദാസും അൺഫിറ്റ്; മലയാളി താരങ്ങളുടെ ഫിറ്റ്നസിൽ ആശങ്ക തുറന്നുപറഞ്ഞ് വെസ്റ്റ്വുഡ്

0

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചെങ്കിലും പല താരങ്ങളുടെ ഫിറ്റ്നസിൽ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ്. ഇന്റർ കാശിക്കെതിരായ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ മുഹമ്മദ്‌ സനാനും എബിൻദാസും അൺഫിറ്റാണെന്നാണ് തുറന്നടിച്ച് പറഞ്ഞിരിക്കുയാണ് ആഷ്‌ലി.

സാധാരണ ഒരു പരിശീലകനും ധൈര്യത്തോടെ പറയാൻ മടിക്കുന്ന കാര്യമാണ് ആഷ്‌ലി വെസ്റ്റ്വുഡ് ചൂണ്ടികാണിച്ചത്. ആഷ്‌ലിയുടെ അപ്ഡേറ്റ് പ്രകാരം സനാൻ ഇന്ത്യ ടീമിന് വേണ്ടി കളിച്ചെങ്കിലും, ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെത്തിയപ്പോൾ താരം അൺഫിറ്റാണെന്നും ഇന്ത്യൻ ക്യാമ്പിനൊപ്പം താരം എന്താണ് ചെയ്തത് എന്നറിയൂലയെന്നും ആഷ്‌ലി പറഞ്ഞു.

kerala blasters

എബിൻദാസും സനാനും അൺഫിറ്റായിട്ട് പോലും, ഇരു താരങ്ങൾക്കും ഫോം തിരിച്ചു ലഭിക്കുവാൻ വേണ്ടിയാണ് ഇന്റർ കാശിക്കെതിരെ പ്ലേ ടൈം നൽകിയതെന്നു ആഷ്ലി കൂട്ടിച്ചേർത്തു.

“രണ്ടാം പകുതിയിൽ 1-0 ന് മുന്നിൽ നിന്നപ്പോൾ എനിക്ക് വേണമെങ്കിൽ കൂടുതൽ ഡിഫൻഡർമാരെ വെച്ച് കളി പൂട്ടിയിടാമായിരുന്നു. പക്ഷേ എനിക്ക് താരങ്ങൾക്ക് മാച്ച് ടൈം നൽകണമായിരുന്നു, അവരെ ഫിറ്റാക്കണമായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ നിന്നെത്തിയ സനാൻ ഈ ക്ലബ്ബിലെ ഏറ്റവും അൺഫിറ്റായ പ്ലെയറാണ്! നാഷണൽ ടീം ക്യാമ്പിൽ ഇത്രയും നാൾ പരിശീലിച്ചിട്ട് അവൻ അവിടെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, അത്രയും ദയനീയമായ കണ്ടീഷനിലാണ് അവൻ തിരിച്ചെത്തിയത്.“

Ebindas

”അവന് ഇനിയും മിനിറ്റുകൾ വേണം, കഠിനമായി അധ്വാനിക്കണം. അതുപോലെ എബിൻദാസും സ്വാഭാവികമായി അത്ര ഫിറ്റല്ല, പക്ഷേ അവന് നല്ലൊരു മനസ്സുണ്ട്. അതുകൊണ്ട് തന്നെയാണ് കളി കൂടുതൽ ഓപ്പൺ ആകും എന്ന് അറിഞ്ഞിട്ടും അവരെയൊക്കെ ഞാൻ കളത്തിലിറക്കിയത്.” എന്നാണ് അദ്ദേഹം പറഞ്ഞത്.

Ashley Westwood

ആഷ്ലി സനാൻ അൺഫിറ്റാണെന്ന് സൂചിപ്പിച്ചെങ്കിലും മത്സരത്തിൽ കുറച്ചു സമയം കൊണ്ട് തന്നെ രണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആന്ദ്രേ ഗ്രീൻ നേടിയ ഗോളിന്റെ അസ്സിസ്റ്റ് നൽകിയത് സനാനായിരുന്നു. എന്തിരുന്നാലും താരം തന്റെ ഫോം തിരിച്ചുപിടിച്ചു, അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇടം നേടുമെന്ന് പ്രതിക്ഷിക്കാം.

കളം ഭരിച്ച് ഫ്രെഡി

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമാണ് 24 കാരനായ ഫ്രെഡി ലല്ലവ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ആരാണ് ചോദിച്ചാൽ, ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം ഫ്രെഡി എന്നാണ്.

freddy

90 മിനിട്ടും കളിച്ച ഫ്രെഡി മത്സരത്തിൽ 52 ടച്ചുകളാണ്  പൂർത്തിയാക്കിയത്. അക്രമണ നിരയിലേക്കുള്ള താരത്തിന്റെ പങ്ക് നോക്കുകയാണേൽ, മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും രണ്ട് ഷോട്ട് ഓൺ ടാർഗറ്റ് ഷോട്ട് എടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

28 അക്കുറേറ്റ് പാസ്സുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 85%മാണ് താരത്തിന്റെ പാസ്സിങ് അക്കുറസി വരുന്നത്. ആറ് ഗ്രൗണ്ട് ഡ്യുൽസും നാല് ഫൈനൽ തേർഡ് പാസ്സുകൾ നൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇനി പ്രതിരോധത്തിലേക്ക് നോക്കുകയാണേൽ, ഏഴ് റിക്കവറികളാണ് താരം പൂർത്തിയാക്കിയത്.

ഇതോടൊപ്പം ഒരു ടാക്കിൾ, രണ്ട് ക്ലിയർൻസ്, ഒരു ഇന്റർസെപ്ഷൻ എന്നിവ തടയാനും താരത്തിന് സാധിച്ചു. സാരം പറഞ്ഞാൽ ഇന്റർ കാശി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മധ്യനിര താരം ഭരിക്കുകയായിരുന്നുവെന്ന് പറയാം.

Summary:- Kerala Blasters head coach Ashley Westwood has raised concerns over the fitness of Malayali players Mohammed Sanan and Ebindas Yesudas despite the team’s 2-0 win over Inter Kashi. Westwood expressed disappointment with Sanan’s fitness after his return from the national team camp, while explaining that both players need more match time to regain their form. Sanan, however, provided the assist for Andre Green’s late goal.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply