Footy Times
The Beautiful Game, Beautifully Told

നോർത്ത് ഈസ്റ്റിനോടേറ്റ തോൽവി; ബ്ലാസ്റ്റേഴ്സ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത, സൂചന നൽകി ആഷ്ലി വെസ്റ്റ്വുഡ്

0

“ഈയൊരു മത്സരംജയിക്കാൻ ഞങ്ങൾ അർഹരായിരുന്നില്ല“. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തോൽവിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞ ആദ്യ വാക്കുകളാണിത്.

അതോടൊപ്പം, പരാജയങ്ങളിൽ നിന്ന് ടീമിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനും ഏതൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും മറ്റ് താരങ്ങൾക്ക് എങ്ങനെ അവസരം നൽകാമെന്നും മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ നടത്തുന്നത്. അഞ്ച് വിദേശ താരങ്ങളെ ടീമിലെത്തിച്ച ഉടൻ തന്നെ അവർക്ക് എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ടീമിന്റെ പ്രകടനം വിശദമായി വിശകലനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാണ് തോൽവിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് മാധ്യമങ്ങളോട് പറഞ്ഞത്.

Ashley Westwood

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെങ്കിലും പന്ത് കൈവശം വെക്കുന്നതിൽ മുൻപന്തിയിലായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാൽ ഫൈനൽ തേഡിലേക്കുള്ള പാസുകളുടെ പ്രശ്നവും മികച്ച ഫിനിഷിംഗിന്റെ അഭാവതയുമാണ് ടീമിന് തിരിച്ചടിയായത്. അതോടൊപ്പം എടുത്തു പറയേണ്ടതതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ദുർബലമായ പ്രതിരോധനിരയും.

ഈയൊരു വാക്കുകളിലൂടെ പരിശീലകൻ ചൂണ്ടിക്കാട്ടുന്നത് ടീമിന്റെ കൃത്യമായ പ്രീ സീസൺ സെക്ഷൻ നടക്കാത്തത് തന്നെയാണ്. സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിച്ചിരുന്നത്. പ്രീ സീസണിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ കളിശൈലിയിലും വ്യക്തമായി പ്രകടനമാണ്. അതുകൊണ്ടുതന്നെ ടീം ഒന്നുകൂടി ഇണങ്ങിവരുവാൻ കുറച്ചുകൂടി സമയമെടുക്കുമെന്ന് ഉറപ്പാണ് .

northeast united

അതോടൊപ്പം വരാൻ പോവുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ ആദ്യ ഇലവനിൽ വമ്പൻ മാറ്റങ്ങൾ വരാനും സാധ്യതയുണ്ടെന്നാണ് ആഷ്ലി വെസ്റ്റ്വുഡിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാവുന്നത്.

2026/27 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയും കൂടിയാണിത്. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു കൊമ്പന്മാർ. നോർത്ത് ഈസ്റ്റിനായി അലേദ്ദീൻ അജറൈ രണ്ട് ഗോളുകൾ നേടിയപ്പം മൊയാനോയും അമാൻ സികെ ഓരോ ഗോളുകൾ വീതം നേടി. മറുഭാഗത്ത് വിദേശ താരം മോമോ യാൻസാനെയാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.

ഈയൊരു തോൽവിയോടെ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനി കേരള ബ്ലാസ്റ്റേഴ്സ് നേരിടുക മുംബൈ സിറ്റി എഫ്സിയെ ആണ്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. ഈയൊരു മത്സരത്തിനു മുന്നോടി ബ്ലാസ്റ്റേഴ്സ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പൂർവാതികശക്തിയോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Summary:- Kerala Blasters suffered a 4-1 defeat against NorthEast United, marking their first loss of the 2026-27 ISL season. Head coach Ashley Westwood admitted the team must learn from the setback and hinted at possible changes. Defensive weaknesses, poor final-third passing and a lack of finishing proved costly for the Blasters.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply