തോയ് സിംഗിന്റെ വണ്ടർ വോളി ഗോൾ; ഒഡിഷയെ സമനിലയിൽ കുരുക്കി ഇന്റർ കാശി
ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ഒഡിഷ എഫ്സിയും ഇന്റർ കാശിയും. മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ഇന്റർ കാശി സമനില ഗോൾ നേടിയത്.
തുടക്കം മുതലെ ഇരു ടീമുകളും അക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ 56ആം മിനുറ്റിൽ ഇന്റർ കാശി താരം പ്രതീക് ചൗധരിയുടെ സെൽഫ് ഗോളിലൂടെ ഒഡിഷ എഫ്സി ലീഡിലെത്തുന്നത്.
കോർണറിൽ നിന്ന് വന്ന പന്ത് ഒഡിഷ എഫ്സിയൂടെ വിദേശ പ്രതിരോധനിര താരം സ്റ്റീഫൻ എസെ ഹെഡ് ചെയ്യുകയും, അത് ഇന്റർ കാശിയുടെ പ്രതിരോധ താരം പ്രതീക് ചൗധരിയുടെ ദേഹത്ത് തട്ടി ഗോളാവുകയായിരുന്നു. ഇതിന് ശേഷം ഇന്റർ കാശി സമനില ഗോളിനായി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടത് 89ആം മിനുറ്റിലാണ്. തോയ് സിംഗ് ഹുയിഡോറമായിരുന്നു ഇന്റർ കാശിക്കായി ആശ്വാസ ഗോൾ നേടിയത്.
89ആം മിനുറ്റിൽ ജിതേന്ദ്ര സിംഗിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ഇന്റർ കാശിക്ക് ഫ്രീ കിക്ക് ലഭിക്കുകയായിരുന്നു. റൈറ്റ് മിഡ് നിന്ന് എടുത്ത ഫ്രീകിക്ക് ആദ്യം ഒഡിഷ എഫ്സി ക്ലിയർ ചെയ്തെങ്കിലും, തട്ടി തെറിച്ചു വന്ന പന്ത് അതി ഗംഭീര വോളി ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു തോയ് സിംഗ് ഹുയിഡോറം. ഇതോടെ ഇരു ടീം ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.
മാച്ച് സ്റ്റാറ്റ്സ് പരിശോധിക്കുകയാണേൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത് എന്ന് പറയാം. പന്തടക്കത്തിൽ ഇന്റർ കാശി 56 ശതമാനവും ഒഡിഷ 44 ശതമാനവും രേഖപ്പെടുത്തി. ആകെ 9 ഷോട്ടുകൾ ഉതിർത്ത ഒഡിഷ ഒറ്റൊരു ഷോട്ട് മാത്രം ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഇന്റർ കാശിയും ആറ് ഷോട്ടുകളിൽ ഒറ്റൊരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിച്ചത്. കൃത്യമായ പാസുകളുടെ എണ്ണം നോക്കുകയാണേൽ ഇന്റർ കാശി 343പാസ്സുകളും, ഒഡിഷ 261 പാസ്സുകളും പൂർത്തിയാക്കി.
ALSO READ:-
ഇതോടെ സീസണിലെ ആദ്യ പോയിന്റും സ്വന്തമാക്കിയിരിക്കുകയാണ് ഇരു ടീമുകളും. നിലവിൽ ഇരു ടീമും ഓരോ പോയിന്റ് വീതം നേടി പോയിന്റ് പട്ടികയിൽ ഒമ്പത് പത്ത് സ്ഥാനങ്ങളിലാണ് ഉള്ളത്.
Summary:- Odisha FC and Inter Kashi shared the points after a thrilling 1-1 draw in the ISL 2026/27 season. Prateek Chaudhari’s own goal gave Odisha the lead in the 56th minute, but Thoi Singh Huidoresam struck a stunning volley in the 89th minute to secure a late equalizer for Inter Kashi.
Discover more from Footy Times
Subscribe to get the latest posts sent to your email.