യൂട്യൂബിൽ തരംഗമായി ഐഎസ്എൽ; ആദ്യ ആഴ്ചയിൽ 6.5 കോടി കാഴ്ചക്കാർ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയിട്ടുള്ളത്. ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ കോടിക്കണക്കിന് ആരാധകരാണ് യൂട്യൂബ് വഴി മാത്രം തന്നെ ഐഎസ്എൽ മത്സരങ്ങൾ കണ്ടിട്ടുള്ളത്.
ഈ സീസണിൽ ഐഎസ്എൽ മത്സരങ്ങൾ തത്സമയം യൂട്യൂബ് വഴി ആരാധകർക്ക് സൗജന്യമായി കാണാം. ഇതിനു പുറമെ ടി വി ടെലികാസ്റ്റിങ്ങായി സോണി സ്പോർട്സ് ചാനൽ വഴിയും അതിന്റെ OTT പ്ലാറ്റ്ഫോമായ സോണി ലൈവ് വഴിയും തത്സമയം കാണാൻ കഴിയുന്നതാണ്. എന്നാൽ സോണി ലൈവ് വഴി കാണുന്നത് സൗജന്യമല്ല. അതുകൊണ്ടുതന്നെ ഒട്ടേറെ ആരാധകരും ആശ്രയിക്കുന്നത് യൂട്യൂബ് ആണ്.
ആദ്യ ആഴ്ച പിന്നിടുമ്പോൾ 65 മില്യൺ ആരാധകരാണ് ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബ് വഴി മാത്രം കണ്ടിരിക്കുന്നത്. അതായത് 6.5 കോടി ആരാധകർ. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ കണ്ട മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ്. ഏകദേശം 17.8 മില്യൺ ആരാധകരാണ് ഈയൊരു മത്സരം കണ്ടത്.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ചർച്ചിൽ ബ്രദേഴ്സ് vs മുംബൈ സിറ്റി എഫ്സി മത്സരമാണ്. 15.7 മില്യൺ ആരാധകരാണ് ഈയൊരു മത്സരം കണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഇന്റർ കാശിക്കെതിരായ ആദ്യ മത്സരം യൂട്യൂബ് വഴി മാത്രം കണ്ടിരിക്കുന്നത് 12 മില്യൺ ആരാധകരാണ്. മറ്റ് മത്സരങ്ങളായ ബംഗളുരു vs സ്പോർട്ടിംഗ് ക്ലബ് ഡൽഹി മത്സരം 7.6 മില്യൺ ആരാധകരും, ഗോവ vs ചെന്നൈ മത്സരം 6.3 മില്യൺ ആരാധകരും കണ്ടുകഴിഞ്ഞു.
ഇന്റർ കാശി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരം ഒരേ സമയം 349,073 പേർ മത്സരം കണ്ടത്. ഒരേ സമയം ഏറ്റവും കൂടുതൽ ആരാധകർ കണ്ട മത്സരവും ഇതു തന്നെയാണ്.

ഈയൊരു ആഴ്ചയിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജിന് 120,000 മുകളിൽ സബ്സ്ക്രൈബേഴ്സിനെയാണ് ലഭിച്ചിട്ടുള്ളത്. അതോടൊപ്പം 1.6 മില്യൺ ലൈവ് എൻഗേജ്മെന്റും പേജിനു സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധികളെല്ലാം പരിഗണിച്ചു നോക്കുകയാണെങ്കിൽ, ഈയൊരു സീസൺ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്തത് മികച്ച തീരുമാനമായയെന്ന് തന്നെ പറയാം. ഈയൊരു ഗതിയിൽ തന്നെ ഇനിയും മുന്നോട്ടു പോവുകയാണെങ്കിൽ ഐഎസ്എല്ലിന് തങ്ങളുടെ പഴയ പ്രതാപകാലം തിരിച്ചു ലഭിക്കുമെന്ന് ഉറപ്പാണ്.
Summary:- The ISL 2026/27 season has recorded 65 million YouTube views in its opening week, with NorthEast United vs Mohun Bagan leading the charts. Kerala Blasters vs Inter Kashi attracted 12 million views, highlighting the success of free live streaming.
Discover more from Footy Times
Subscribe to get the latest posts sent to your email.