Footy Times
The Beautiful Game, Beautifully Told

മധ്യനിരയ്ക്ക് കരുത്തേകാൻ കിരീട ജേതാവ്; സാഹിൽ ടവോറ ഇനി ബ്ലാസ്റ്റേഴ്‌സിൽ

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി സാഹിൽ ടവോറയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണിന്റെ അവസാനം വരെ നീളുന്ന കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എഫ്സി ഗോവയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചുന്നത്.

 

 

30 കാരനായ ടവോറ ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടി വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ്. ഡെമ്പോ എഫ്സിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ടവോറ.

ഗോവൻ സ്വദേശിയായ താരം പിന്നീട് ഐഎസ്എൽ വമ്പന്മാരായ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, പഞ്ചാബ് എഫ്സി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇതിനിടയിൽ താരം 2018/19 സീസണിൽ പോർച്ചുഗീസ് ക്ലബ്ബായ ജി.ഡി. സാന്താക്രൂസ് ഡി അൽവാരെംഗ വേണ്ടിയും കളിച്ചിട്ടുണ്ട്.

2021/22ൽ ഹൈദരാബാദ് എഫ്സിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയ താരം കൂടിയാണ് സാഹിൽ ടവോറ. ആ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാന നിമിഷം ലോങ്‌ റേഞ്ച് ഗോളിലൂടെ, ഹൈദരാബാദിന് സമനില ഗോൾ നേടി കൊടുത്ത താരമായിരുന്നു സാഹിൽ ടവോറ.

kerala blasters

ഇന്ത്യയിലെ വിവിധ ക്ലബ്ബുകൾക്കൊപ്പം 140 ഓളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുണ്ട് താരത്തിന്. കഴിഞ്ഞ സീസണിൽ ഗോവക്ക് വേണ്ടി എട്ടോളം മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്. നിലവിൽ 1.38 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

സെന്റർ മിഡ്‌ഫീൽഡ്, ഡിഫെൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിലുകളിലാണ് താരം പ്രധാനമായും കളിക്കാറുള്ളത്. താരം ഇതോടകം ചെന്നൈലുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

എബിൻദാസ് തുടരും

 

ഗംഭീര സൈനിങ്ങുകൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഇതാ മലയാളി യുവ താരം എബിൻദാസ് യേശുദാസിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. 2028 വരെ നീളുന്ന പുതിയ രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.

kerala blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു എബിൻദാസ്. 21 കാരനായ താരം കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

ALSO READ:-

ഇവയിൽ നിന്ന് അഞ്ച് അസ്സിസ്റ്റും താരം നേടിയിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് എബിൻദാസ്. തിരുവനന്തപുരം സ്വദേശിയായ എബിൻദാസ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Summary:- Kerala Blasters FC have signed experienced midfielder Sahal Tavora from FC Goa on a contract running until the end of the 2026/27 season. The 30-year-old has played for several Indian clubs, including Mumbai City, Hyderabad FC and Punjab FC, and was part of Hyderabad FC’s ISL title-winning team in 2021/22. Primarily a central and defensive midfielder, Tavora has already joined the Blasters squad in Chennai and started training.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply