Footy Times
The Beautiful Game, Beautifully Told

വിബിനും ആന്ദ്രേ ഗ്രീനും ലക്ഷ്യം കണ്ടു; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം. എതിരാളികളായ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റൻ വിബിൻ മോഹനും ഇംഗ്ലീഷ് സ്ട്രൈക്കർ ആന്ദ്രേ ഗ്രീനുമാണ് വല കുലുക്കിയത്.

 

 

തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 18ആം മിനുറ്റിൽ കോറു സിംഗിന്റെ കിടിലൻ അസ്സിസ്റ്റിൽ ഗോൾ നേടുകയായിരുന്നു വിബിൻ മോഹൻ. റൈറ്റ് വിങ്ങിലൂടെ പ്രതിരോധ നിര താരത്തെയും മറികടന്ന് ബോക്സിലേക്ക് കുതിച്ച കോറു, മികച്ച കട്ട്‌ ബാക്ക് പാസ്സ് വിബിനിലേക്ക് നൽക്കുകയും, വിബിൻ ലക്ഷ്യം തെറ്റാതെ പന്ത് ഗോളാക്കുകയുമായിരുന്നു.

Kerala blasters

ഗോൾ വഴങ്ങിയത്തോടെ ഇന്റർ കാശി പിന്നീട് മികച്ച ഫുട്ബോൾ കാഴ്ച്ചവെക്കാൻ തുടങ്ങിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഇന്റർ കാശിയും ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. ഇന്റർ കാശി ചില മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല.

ALSO READ:-

അങ്ങനെയിരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആന്ദ്രേ ഗ്രീനിലൂടെ മത്സരത്തിന്റെ അവസാന നിമിഷം ഗോൾ നേടി മത്സരം സീൽ ചെയ്യുന്നത്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന മുഹമ്മദ്‌ സനാൻ നൽകിയ അസ്സിസ്റ്റിൽ ഗോൾ നേടുകയായിരുന്നു ഗ്രീൻ.

സനാൻ റൈറ്റ് വിങ്ങിൽ നിന്നും മുന്നോട്ട് നൽകിയ പാസ്സ്, ഇന്റർ കാശി പ്രതിരോധനിര താരം പ്രതീക് ചൗധരിയുടെ പ്രതിരോധ പിഴവ് മൂലം പന്ത് ഗ്രീനിന്റെ കൈകളിലെത്തുകയും, ഗോൾകീപ്പർ ആൽബിനോ ഗോമെസിനെ മറികടന്ന് ഗോൾ നേടുകയുമായിരുന്ന ഗ്രീൻ. ഇതോടെ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.  വിജയത്തോടൊപ്പം ബ്ലാസ്റ്റേഴ്‌സിന് ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റും സ്വന്തമാക്കാൻ സാധിച്ചു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചെങ്കിലും, മെച്ചപ്പെടുത്തേണ്ട ഒട്ടേറെ കാര്യങ്ങൾ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ മുൻപിലുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് വിദേശ താരങ്ങൾ ടീമുമായി കൂടുതൽ ഇണങ്ങുക എന്നത്.

എന്തിരുന്നാലും ആഷ്‌ലി വെസ്റ്റ്വുഡ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ഇതിലും ശക്തിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിന് വരുമെന്ന് പ്രതിക്ഷിക്കാം. ഇനി ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Summary:- Kerala Blasters began their 2026/27 ISL campaign with a convincing 2-0 victory over Inter Kashi. Captain Vibin Mohanan opened the scoring in the 18th minute following a brilliant assist from Korou Singh, before Andre Green sealed the win late in the game with an assist from substitute Mohammed Sanan. The Blasters also secured a clean sheet, although coach Ashley Westwood still has areas to improve ahead of their next match against NorthEast United on October 18.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply