മലയാളി യുവതാരത്തെ കൈവിടാതെ ബ്ലാസ്റ്റേഴ്‌സ്; എബിൻദാസിന് 2028 വരെ പുതിയ കരാർ!
ഗംഭീര സൈനിങ്ങുകൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഇതാ മലയാളി യുവ താരം എബിൻദാസ് യേശുദാസിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. 2028 വരെ നീളുന്ന പുതിയ രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു എബിൻദാസ്. 21 കാരനായ താരം കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. ഇവയിൽ നിന്ന് അഞ്ച് അസ്സിസ്റ്റും താരം നേടിയിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ് നൽകിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് എബിൻദാസ്.
തിരുവനന്തപുരം സ്വദേശിയായ എബിൻദാസ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. കഴിഞ്ഞ സീസണിലായിരുന്നു എബിൻദാസിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിനൊപ്പം അരങ്ങേറ്റം കുറിക്കാൻ സാധിച്ചത്.
അതോടൊപ്പം കഴിഞ്ഞ സൂപ്പർ ലീഗ് കേരള വിജയികളായ കണ്ണൂർ വാരിയേഴ്സിന്റെ താരം കൂടിയായിരുന്നു എബിൻദാസ്. ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം കണ്ണൂരിന് വേണ്ടി കളിച്ചത്.

മികച്ച രീതിയിലുള്ള പ്ലേ മേക്കിങും അതിനൊത്ത പാസ്സുകളുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. 2026/27സീസണിൽ ഏറ്റവുമധികം നോക്കി കാണേണ്ട താരം കൂടിയാണ് എബിൻദാസ്. എന്തിരുന്നാലും സീസൺ മുന്നോടിയായി മികച്ചൊരു നീക്കം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ താരം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ALSO READ:-
പുതിയ പരിശീലകന്മാർ
2026/27 സീസൺ മുന്നോടിയായി കോച്ചിംഗ് സ്റ്റാഫ്സിലും മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് സഹായികളായി വിദേശ സഹ പരിശീലകനായി ഹാസ്നി അൽജോഫ്രീയെയും ഇന്ത്യൻ സഹ പരിശീലകനായി അമിത് റാണയും ചുമതലയേറ്റിരിക്കുകയാണ്. ഇവർക്ക് പുറമെ ഗോൾകീപ്പർ പരിശീലകനായി ഫെലിക്സ് ഡിസൂസയെയും നിയമിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് തന്നെയാണ് പരിശീലകരുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്.
Summary:- Kerala Blasters have extended the contract of 21-year-old Malayali midfielder Ebindaas Yesudas until 2028. The academy graduate impressed last season with five assists in 12 appearances and is expected to play an important role in the 2026/27 campaign.
Discover more from Footy Times
Subscribe to get the latest posts sent to your email.