Footy Times
The Beautiful Game, Beautifully Told

ഇംഗ്ലീഷ് കരുത്ത് കൊച്ചിയിലേക്ക്; ആന്ദ്രേ ഗ്രീനിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് സ്ട്രൈക്കർ ആന്ദ്രേ ഗ്രീനിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

 

 

ഇംഗ്ലീഷ് വമ്പന്മാരായ ആസ്റ്റൺ വില്ല, പോർട്സ്മൗത്, ഷെഫ്ഫീൽഡ് യുണൈറ്റഡ് ക്ലബ്ബുകൾക്കായി കളിച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് ഗ്രീൻ. 28 കാരനായ താരത്തിന്റെ മാർക്കറ്റ് വാല്യൂ നിലവിൽ 3.3 കോടിയാണ്.

താരം അവസാനംമായി കളിച്ചത് പോർച്ചുഗൽ സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ AVS ഫുട്ബോൾ വേണ്ടിയാണ്. 2019ൽ ആസ്റ്റൺ വില്ല, ചാമ്പ്യഷിപ്പ് പ്ലേഓഫ്സ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയ ടീമിലെ അംഗമായിരുന്നു താരം. ആ ഒരു സീസണിൽ ടീമിനായി 18 മത്സരങ്ങൾ ഗ്രീൻ കളിച്ചിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലണ്ടിന്റെ അണ്ടർ 16, 17, 18, 19, 20 ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. വേഗത കൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും, മികച്ച കളിശൈലി മെഴിയുന്ന താരം കൂടിയാണ് ആന്ദ്രേ ഗ്രീൻ.

Kerala Blasters

തന്റെ ഫുട്ബോൾ കരിയറിൽ വിവിധ ക്ലബ്ബുകൾക്കായി 260 ഓളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് 46 ഗോളുകളും 24 അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും മികച്ചൊരു സൈനിങ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം താരം ഇതോടകം തന്നെ ചെന്നൈലുള്ള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ്.

ആഷ്‌ലി വെസ്റ്റ്വുഡ് തുടരും

 

2026/27 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് തുടരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള രണ്ടാം സീസണിനാണ് പരിശീലകൻ തയ്യാറെടുക്കുന്നത്.

Kerala Blasters

കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലേക്കാണ് ആഷ്‌ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. ആഷ്‌ലിയുടെ കീഴിൽ ഏഴ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിൽ അഞ്ച് മത്സരം വിജയിക്കുകയും ഒരു മത്സരം തോൽക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകയായിരുന്നു. മൊത്തം 16 പോയിന്റുകളാണ് വെറും ഏഴ് മത്സരങ്ങളിൽ നിന്ന് ആഷ്‌ലി ബ്ലാസ്റ്റേഴ്‌സിന് നേടി കൊടുത്തത്.

ALSO READ:-

സപ്പോർട്ടിങ് സ്റ്റാഫ്സിലും അഴിച്ചുപണി

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ താരങ്ങൾക്ക് പുറമെ സപ്പോർട്ടിങ് സ്റ്റാഫിസിലും വമ്പൻ സൈനിങ്ങുകൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി സഹ പരിശീലകനായി ഇംഗ്ലീഷ്കാരൻ ഹാസ്നി അൽജോഫ്രീയെയും സ്പോർട്ടിങ് സൈഡിലേക്ക് താങ്ബോയ് സിംഗ്ടോയെയും സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായിരുന്ന താങ്ബോയ് സിംഗ്ടോ എട്ട് വർഷങ്ങൾക്ക് ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. 2017 കാലയാളവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്പ്മെന്റിന്റെ ഹെഡ് കൂടിയായിരുന്നു താങ്ബോയ് സിംഗ്ടോ. ആ ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യൂത്ത് സെറ്റ്അപ്പ്‌ ബ്ലാസ്റ്റേഴ്‌സിന്റെതായിരുന്നു.

kerala blasters

മറുഭാഗത്ത് 48 കാരനായ ഹാസ്നി അൽജോഫ്രീ ഒട്ടേറെ പരിശീലക പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുൻപ് 2018-24 കാലയാളവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു ഹാസ്നി അൽജോഫ്രീ.

Summary:- Kerala Blasters have officially signed English forward Andre Green on a one-year deal, making him their first foreign signing ahead of the 2026/27 ISL season. The 28-year-old brings experience from Aston Villa, Portsmouth and Sheffield United, along with nearly 260 senior appearances.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply