Footy Times
The Beautiful Game, Beautifully Told

കേരള ഫുട്ബോളിന് സന്തോഷവാർത്ത; IFL ലക്ഷ്യമിട്ട് സൂപ്പർ ലീഗ് കേരള വമ്പന്മാർ

0

കേരള ഫുട്ബോളിന് ആവേശം പകരുന്ന നിർണായക നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി സൂചന. സൂപ്പർ ലീഗ് കേരളയിൽ മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബുകളിലൊന്നായ കാലിക്കറ്റ് എഫ്‌സി അടുത്ത സീസണിൽ ഇന്ത്യൻ ഫുട്ബോൾ ലീഗിൽ (IFL) പങ്കെടുക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ  ആശിഷ് നെഗി ഒരു സൂപ്പർ ലീഗ് കേരള ക്ലബ്‌ ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് യോഗ്യത നേടാനായി ശ്രമിക്കുന്നുണ്ട് റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്‌ IFL എത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

 

കാലിക്കറ്റ് എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലീഗിന്റെ ഭാഗമായാൽ കേരള ഫുട്ബോളിന് അത് വലിയ നേട്ടമായിരിക്കും. നിലവിൽ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കാലിക്കറ്റ് എഫ്‌സിക്ക് ദേശീയ തലത്തിൽ തങ്ങളുടെ മികവ് തെളിയിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. മാത്രമല്ല, ക്ലബ്ബ് ഐ-ലീഗിൽ എത്തുകയാണെങ്കിൽ ഗോകുലം കേരള എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള ആവേശകരമായ കാലിക്കറ്റ് ഡെർബിക്കും വഴിയൊരുങ്ങും.

Calicut FC

അതേസമയം, സൂപ്പർ ലീഗ് കേരള ക്ലബ്ബായ മലപ്പുറം എഫ്‌സിയും ദേശീയ ഫുട്ബോളിലേക്ക് ചുവടുവെക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതായാണ് സൂചന. ക്ലബ്ബിന്റെ സഹസ്ഥാപകനായ വി.എ. അജ്മൽ ഇക്കാര്യം സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

സൂപ്പർ ലീഗ് കേരളയുടെ മത്സരസീസൺ വളരെ ചെറുതായതിനാൽ ടൂർണമെന്റ് അവസാനിച്ചാൽ ആരാധകർക്ക് പിന്തുടരാൻ കാര്യമായ മത്സരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നാണ് അജ്മലിന്റെ നിരീക്ഷണം. മലപ്പുറം എഫ്‌സിയെ ഒരു മുഴുവൻ സീസണിലും മത്സരിക്കുന്ന ക്ലബ്ബായി വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി ഐ-ലീഗിൽ പ്രവേശിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിലൂടെ മലപ്പുറം എഫ്‌സിക്കും വർഷം മുഴുവൻ സജീവമായി ഫുട്ബോൾ പ്രവർത്തനങ്ങൾ നടത്താനും ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കും. കൂടാതെ ദേശീയ തലത്തിൽ കേരളത്തിലെ ക്ലബ്ബുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനും ഇത്തരം നീക്കങ്ങൾ സഹായിക്കും.

 

 

കാലിക്കറ്റ് എഫ്‌സിയുടെ യോഗ്യത അഭ്യൂഹമാണെങ്കിലും മലപ്പുറം എഫ്‌സി ഈയൊരു പദ്ധതി യാഥാർഥ്യമാക്കാൻ വളരെയധികം തന്നെ ശ്രമിക്കുന്നുണ്ട്. യോഗ്യത ലഭിക്കുകയാണേൽ കേരള ഫുട്ബോളിന്റെ വളർച്ചയിൽ പുതിയ അധ്യായമായിരിക്കും.

അതേസമയം, ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. വരും സീസണിൽ കേരളത്തിൽ നിന്ന് കൂടുതൽ ക്ലബ്ബുകൾ ദേശീയ ഫുട്ബോൾ വേദികളിലേക്ക് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Summary: Calicut FC are reportedly exploring the possibility of joining the Indian Football League next season. Meanwhile, Malappuram FC co-founder VA Ajmal has revealed plans to transform the club into a full-season team, with entering the I-League being a key objective.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave A Reply

Your email address will not be published.