“മെസ്സിയെ തടയാൻ ശ്രമിക്കരുത്; അത് അസാധ്യം” – സ്പെയിനിന് ഇനിയേസ്റ്റയുടെ മുന്നറിയിപ്പ്
അർജന്റീനയ്‌ക്കെതിരായ ഞായറാഴ്ചത്തെ ലോകകപ്പിന് മുന്നോടിയായി സ്പാനിഷ് ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ ടീമിന് വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ്. ലയണൽ മെസ്സിയെ പൂർണ്ണമായും തടയാൻ ശ്രമിച്ച് ഊർജ്ജം പാഴാക്കരുത് കാരണം അത് അസാധ്യമാണ് എന്നാണ് ഇനിയേസ്റ്റയുടെ അഭിപ്രായം.
2010 ലെ സ്പെയിനിന്റെ ചരിത്രപരമായ ലോകകപ്പ് ഫൈനൽ വിജയത്തിൽ വിജയ ഗോൾ നേടിയ ബാഴ്‌സലോണ ഇതിഹാസം വിശ്വസിക്കുന്നത്, ട്രോഫി ഉയർത്തുന്നതിനുള്ള താക്കോൽ മെസ്സിയെ നിർവീര്യമാക്കുന്നതിലല്ല. മറിച്ച് സ്‌പെയിനിന്റെ സ്വന്തം ഐഡന്റിറ്റിയിൽ ഉറച്ചുനിൽക്കുന്നതിലും പൊസഷൻ, സർഗ്ഗാത്മകത, ക്ലിനിക്കൽ ഫിനിഷിംഗ് എന്നിവയിലൂടെ അർജന്റീനയെ അസ്വസ്ഥരാക്കുന്നതിലുമാണ് എന്നാണ് ഇനിയേസ്റ്റ പറഞ്ഞത്.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി കിരീടപ്പോരാട്ടത്തിലേക്ക് കടക്കുകയാണ്. മെസ്സി തന്റെ കരിയറിലെ അവസാന ലോകകപ്പ് പ്രകടനത്തിൽ മറ്റൊരു മാസ്റ്റർക്ലാസാണ് സൃഷ്ടിക്കുന്നത്. 39 കാരനായ മെസ്സി ഇതിനകം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതേസമയം സ്പെയിൻ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമേ ടൂർണമെന്റിൽ വഴങ്ങിയിട്ടുള്ളു.
“അദ്ദേഹത്തെ പൂർണ്ണമായും പുറത്താക്കുക അസാധ്യമാണ്. സ്പെയിൻ സ്വന്തം കളിയിലൂടെ അർജന്റീനയെ എത്രമാത്രം വേദനിപ്പിക്കും, അവസരങ്ങൾ സൃഷ്ടിക്കും, അവർ വരുമ്പോൾ ക്ലിനിക്കലായിരിക്കുമോ എന്നതിനെക്കുറിച്ചായിരിക്കും മത്സരത്തിന്റെ വിജയം നിശ്ചയിക്കുക“.
ALSO READ:-
ബാഴ്‌സലോണയിൽ മെസ്സിയോടൊപ്പം ഒരു ദശാബ്ദത്തിലേറെ ചെലവഴിച്ച ഇനിയേസ്റ്റയ്ക്ക്, അർജന്റീനിയൻ നായകൻ ഉയർത്തുന്ന വെല്ലുവിളി എന്താണെന്നും എങ്ങനെയാണെന്നും മറ്റാരേക്കാളും നന്നായി അറിയാം.

“വാക്കുകളില്ല, അല്ലെങ്കിൽ അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. ഓരോ കളിയിലും അദ്ദേഹം ചെയ്യുന്ന ദൃഢനിശ്ചയം, ബോധ്യം, എല്ലാം നിങ്ങൾ തീർച്ചയായും അഭിനന്ദിക്കേണ്ട ഒന്നാണ്“. എന്നാണ് ഇനിയേസ്റ്റ മെസ്സിയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ എംബാപ്പെ രണ്ട് ഗോളുകൾ കൂടി നേടിയതോടെ, മെസ്സി ഗോൾഡൻ ബൂട്ട് വേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്പെയിനെതിരെ ഫൈനലിൽ രണ്ട് ഗോളുകൾ നേടിയാൽ മാത്രമേ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിയുകയുള്ളൂ.

ഇന്ന് പാതിരാത്രി ഇന്ത്യൻ സമയം 12:30ക്കാണ് സ്പെയിൻ-അർജന്റീന മത്സരത്തിന് കിക്ക്‌ഓഫ്. യുഎസ്എയിലെ ന്യൂ യോർക് ന്യൂ ജേഴ്‌സിയിൽ വെച്ചാണ് മത്സരം അരങ്ങേറുക.
Summary:- Andrés Iniesta has urged Spain not to focus solely on stopping Lionel Messi ahead of the World Cup final against Argentina. The Spanish legend believes Messi cannot be completely neutralized and insists Spain’s best chance of winning is by sticking to their own style, creating chances, and finishing clinically.
Discover more from Footy Times
Subscribe to get the latest posts sent to your email.