യമാലിന്റെ ഫിറ്റ്നസിൽ ആശങ്ക; അർജന്റീനക്കെതിരായ ഫൈനൽ നഷ്ടമാകുമോ?
ലോകകപ്പ് ഫൈനൽ മുന്നോടിയായി സ്പെയിൻ ആരാധകരെ സംബന്ധിച്ചെടുത്തോളം ആശങ്കയേറുന്ന അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. സ്പെയിനിന്റെ യുവ സൂപ്പർ സ്ട്രൈക്കർ ലാമിനെ യമാൽ പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഫ്രാൻസിനെതിരയായ സ്പെയിനിന്റെ 2-0 സെമിഫൈനൽ വിജയത്തിൽ നിർണായക പങ്കുവഹിച്ച യമാൽ, വ്യാഴാഴ്ച മെയിൻ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. പകരം 19കാരൻ വ്യക്തിപരമായി പരിശീലന സെക്ഷൻ പൂർത്തിയാക്കുകയായിരുന്നു. ഇതോടെയാണ് യമാലിന് അർജന്റീനയ്‌ക്കെതിരെയുള്ള ഫൈനൽ മത്സരം നഷ്ടമാക്കുമോ എന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
ഫ്രാൻസിനെതിരെയുള്ള മത്സരത്തിലാണ് യമാലിന് പരിക്കേൽക്കുന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കൈലിയൻ എംബാപ്പെയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് യുവതാരം ശാരീരികമായി ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഗ്രൗണ്ട് വിടുമ്പോൾ മുടന്തിയാണ് നടന്നത്.
വ്യാഴ്ച്ച നടന്ന പരിശീലന സെക്ഷനിൽ തുടയിൽ ബാൻഡേജ് ചുറ്റിയാണ് യമാൽ ഇറങ്ങിയത്. യമാലിന് പുറമേ റൈറ്റ് ബാക്ക് താരം പെഡ്രോ പോറോയും പ്രധാന ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. പേശിവലിവിനെത്തുടര്‍ന്ന് പോറോയും യമാലിനൊപ്പം ന്യൂജേഴ്സിയില്‍ പ്രത്യേകമായാണ് പരിശീലനം നടത്തിയത്.
ALSO READ:-
എന്നാൽ നിലവിൽ ഇരുവരുമായി ബന്ധപ്പെട്ട് ആശങ്കപ്പെടെണ്ട സാഹചര്യമില്ലായെന്നാണ് സ്പെയിൻ ടീമിന്റെ മെഡിക്കൽ ടീം അറിയിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇരുതാരങ്ങളും കളിക്കാന്‍ പൂര്‍ണ സജ്ജരായിരിക്കുമെന്നുമാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന.
ടൂർണമെന്റിന്റെ തുടക്കം മുതലെ യമാലിന് പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ലോകകപ്പിലെ സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ യമാലിന് പരിക്ക് മൂലം ഇറങ്ങാൻ സാധിച്ചില്ല. പിന്നീടുള്ള മത്സരങ്ങളിൽ യമാൽ ഇറങ്ങിയെങ്കിലും, ബാഴ്സക്കൊപ്പം കാഴ്ച്ചവെച്ച പ്രകടനം സ്പെയിനിനൊപ്പം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് സംശയക്കരമാണ്.
ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. എന്നിരുന്നലും, ഇപ്പോഴും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം തന്നെയാണ് ഈ 19കാരൻ. ഫ്രാൻസിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിന് നിർണായക്കരമായ പെനാൽറ്റി നേടി കൊടുക്കാൻ താരത്തിന് സാധിച്ചു.
ജൂലൈ 19 ഞായറാഴ്ച, ഇന്ത്യൻ സമയം പാതിരാത്രി 12:30ക്കാണ് അർജന്റീന vs സ്പെയിൻ മത്സരത്തിൽ കിക്ക്ഓഫ്. ഈയൊരു മത്സരത്തിന് മുന്നോടിയായി യമാൽ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി, ആദ്യ ഇലവനിൽ തന്നെ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Summary:- Spain have been handed an injury concern ahead of the 2026 FIFA World Cup final, with Lamine Yamal missing the main team training after picking up a knock against France. Although the 19-year-old trained individually with a bandaged thigh, Spain’s medical staff remain confident that both Yamal and Pedro Porro will be fit to face Argentina in Sunday’s final.
Discover more from Footy Times
Subscribe to get the latest posts sent to your email.