Footy Times
The Beautiful Game, Beautifully Told

സച്ചിൻ സുരേഷും പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മലയാളി താരങ്ങളുടെ ഒഴുക്ക് തുടരുന്നു

0

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചെടുത്തോളം ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ പുതിയ നിരാശയേറുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോൾകീപ്പർ സച്ചിന് സുരേഷ് ക്ലബ്‌ വിട്ടിരിക്കുകയാണ്.

 

Sachin Suresh

 

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹോവയുടെ റിപ്പോർട്ട്‌ പ്രകാരം സച്ചിന് സുരേഷ് ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരിക്കുകയാണ്. 2028 വരെ നീള്ളുന്ന രണ്ട് വർഷത്തെ കരാറിലാണ് ഒഡിഷ എഫ്സി താരത്തെ സ്വന്തമാക്കുന്നത്. ഇതിന് മുന്നോടിയായിയുള്ള താരത്തിന്റെ മെഡിക്കൽ വിജയക്കരമായി പൂർത്തിയായിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ ടീം ഫിസിയോ ജിജി ജോർജിന്റെ എടുത്തു നിന്നാണ് താരം മെഡിക്കൽ പൂർത്തിയാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സച്ചിന് സുരേഷ്. 2021ലാണ് താരം ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിലേക്ക് സ്ഥാനകയറ്റം ലഭിക്കുന്നത്. തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം‌ ഗോളിയായി കളിച്ചിരുന്ന സച്ചിന്, പ്രഭ്സുബമാൻ ഗിൽ ക്ലബ്‌ വിട്ടത്തോടെ ടീമിന്റെ ഒന്നാം സ്ഥാന ഗോളിയായി ചുമതലയേൽക്കുകയായിരുന്നു.

 

Sachin Suresh

 

ബ്ലാസ്റ്റേഴ്‌സിനായി 32ഓളം മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്. 25കാരൻ ഒഡിഷ എഫ്സിയുടെ രണ്ടാം ഗോളിയാവാനാണ് സാധ്യത. ഒന്നാം ഗോളിയായി ക്യാപ്റ്റൻ അമ്രിൻഡർ സിംഗ് തന്നെ തുടർന്നേക്കും.

ALSO READ:-

ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന മൂന്നാമത്തെ മലയാളിയാണ് സച്ചിന് സുരേഷ്. ഇതിന് മുൻപ് നിഹാൽ സുധീഷ്, മുഹമ്മദ് സഹീഫ് എന്നിവരാണ് ക്ലബ്‌ വിട്ടത്. നിഹാൽ ഒഡിഷയിലേക്കും സഹീഫ് ചെന്നൈലേക്കുമാണ് കൂടുമാറിയിയത്.

 

kbfc

 

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം പുതിയ നിക്ഷേപകരെ ലഭിക്കാതത്താണ് തിരിച്ചടിയാവുന്നത്. ബ്ലാസ്റ്റേഴ്‌സ് വില്പനയ്ക്ക് അറിഞ്ഞതോടെ ഒട്ടേറെ വ്യവസായ കമ്പനികൾ രംഗത്ത് വരുന്നുണ്ടെങ്കിലും, ടീം വാല്യൂ ഉയർന്നതായൊണ്ടാണ് കമ്പനികൾക്ക് ഡീൽ ഉറപ്പിക്കാൻ സാധിക്കാത്തത്.

എന്നാൽ ചൊവ്വാഴ്ച വന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ പ്രമുഖ വ്യവസായ കമ്പനികളായ ibs സോഫ്റ്റ്‌വെയറും ലുലു ഗ്രൂപ്പും ഒന്നിച്ച് ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാൻ ഒരുങ്ങുന്നുവെന്നാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

Summary:- Kerala Blasters goalkeeper Sachin Suresh has reportedly joined Odisha FC on a two-year deal until 2028. The academy graduate becomes the third Malayali player to leave the club this transfer window, while uncertainty over the club’s ownership continues.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply