Footy Times
The Beautiful Game, Beautifully Told

ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ; ലോകകപ്പ് കിരീടത്തിലേക്ക് ഒരു ചുവട് കൂടി

0

ലോകകപ്പ് സെമി ഫൈനൽ വാശിയേറിയ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് സ്പെയിൻ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം.

സ്പെയിനിനായി പെനാൽറ്റിയിലൂടെ ഒയർസാബലും, പേഡ്രോ പോറോയുമാണ് ഗോൾ നേടിയത്.  മത്സരത്തിന്റെ തുടക്കത്തിലെ കുറച്ച് നിമിഷങ്ങൾ ഒഴിച്ചു നിർത്തിയാൽ, പിന്നീടുള്ള മത്സരത്തിന്റെ മുഴുവൻ കൺട്രോളും സ്പെയിനിന്റെ കൈലായിരുന്നു എന്ന് പറയാം.

മത്സരത്തിന്റെ 22ആം മിനിറ്റിലായിരുന്നു പെനാൽറ്റി ഗോളിലൂടെ സ്പെയിൻ ലീഡിലെത്തിയത്. ഉയർന്നു വന്ന് ക്രോസ്സ് ഫ്രാൻസ് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെ ക്ലിയർ ചെയുന്നതിനിടയിൽ സ്പെയിൻ യുവ താരം യമാലിന്റെ മേലെ അബദ്ധത്തിൽ അടിച്ചത്തിനാണ് സ്പെയിനിന് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി എടുത്ത ഒയർസാബൽ ലക്ഷ്യം തെറ്റാതെ വല കുലുക്കിയത്തോടെ സ്പെയിൻ ഒരു ഗോളിന് ലീഡിലെത്തി.

 

Spain

 

ഇരു ടീമും വീണ്ടും ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചുവെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതിയിക്ക് അവസാനമായി. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ സ്പെയിൻ രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ 58ആം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് താരം പേഡ്രോ പോറോയുടെ ഗോളിലൂടെയാണ് സ്പെയിൻ ലീഡ് രണ്ടാക്കിയത്. മികച്ച പാസ്സിങ്ങിനൊടുവിൽ ഓൾമോ നൽകിയ ബോക്സിനുള്ളിലേക്കുള്ള അതി ഗംഭീര ത്രൂ ബോൾ, പോറോ മികച്ച ഫിനിഷിങ്ങിലൂടെ ലക്ഷ്യതെത്തിക്കുകയായിരുന്നു.

 

Spain

 

ALSO READ:-

മത്സരത്തിൽ പിന്നീട് ഫ്രാൻസ് മികച്ച രീതിയിൽ തന്നെ ആക്രമിച്ചു കളിച്ചുവെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.  മത്സരത്തിന് മുന്നോടിയായി പുകഴ്ത്തി പറഞ്ഞിരുന്നു ഫ്രാൻസിന്റെ അറ്റാക്കിങ് നിരയിലെ ഒരു താരത്തിനും കാര്യമായൊന്നും സ്പെയിനെതിരെ കാഴ്ച്ചവെക്കാൻ പറ്റിയിട്ടില്ല.

 

France

 

മറുഭാഗത്ത് സ്പെയിനിന്റെ മധ്യനിരയിലായിരുന്നു മത്സരത്തിന്റെ മുഴുവൻ കൺട്രോളും ഉണ്ടായത്. അതോടൊപ്പം എടുത്തു പറയേണ്ട പ്രകടനമാണ് പ്രതിരോധ നിരയും, ഗോൾകീപ്പർ ഉനായ് സൈമണും കാഴ്ച്ചവെച്ചത്. മത്സരത്തിൽ രണ്ടാം ഗോൾ നേടിയ പേഡ്രോ പോറോയാണ് മാൻ ഓഫ് ദി മാച്ച്.

ഇനി സ്പെയിൻ ഫൈനലിൽ നേരിടുക ഇംഗ്ലണ്ട്-അർജന്റീന സെമി ഫൈനൽ മത്സരത്തിലെ വിജയിയെയായിരിക്കും.

Summary:- Spain defeated France 2-0 in the 2026 FIFA World Cup semi-final to secure a place in the final. Mikel Oyarzabal scored from the penalty spot before Pedro Porro added a second, with Spain dominating the match through strong midfield control and solid defending. They will now face the winner of the England vs Argentina semi-final.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply