Footy Times
The Beautiful Game, Beautifully Told

ഫൈനൽ ലക്ഷ്യമാക്കി അർജന്റീനയും ഇംഗ്ലണ്ടും; സാധ്യത ഇലവൻ, തത്സമയ വിവരങ്ങൾ ഇതാ….

0

2026 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം പാതിരാത്രി 12:30ക്ക് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് അർജന്റീന സെമിയിലെത്തിയത്. മറുഭാഗത്ത് നോർവേയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് വരുന്നത്.

ടൂർണമെന്റിൽ ഇതോടകം എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ മുൻപന്തിയിലുള്ള മെസ്സിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകളെങ്കിൽ അതി ഗംഭീര ഫോമിലുള്ള റയൽ മാഡ്രിഡ്‌ താരം ജൂഡ് ബെല്ലിംഗ്ഹാമിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഈയൊരു മത്സരം വിജയിക്കുന്ന ടീം ഫൈനലിൽ സ്പെയിനിനെയായിരിക്കും നേരിടുക.

 

ഇംഗ്ലണ്ട് ടീം അപ്ഡേറ്റ്

 

അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ പരിശീലകൻ തോമസ് ട്യുഷേൽ ചില മാറ്റങ്ങൾ നടത്താനാണ് സാധ്യത. നോർവേക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇടവേളയിൽ തന്നെ പകരക്കാരനായി പുറത്ത് പോവേണ്ടി വന്ന ഡെക്ലാൻ റൈസ്, അർജന്റീനയ്ക്കെതിരെയും ആദ്യ ഇലവനിൽ തന്നെ ഇടം നേടും. നോർവേയ്ക്കെതിരെയുള്ള മത്സരത്തിന് മുൻപ് പനിച്ച് കിടപ്പിലായിരുന്നു താരം. താരത്തിന് വീണ്ടും അസ്വസ്ഥത തോന്നിയത്തോടെയാണ് പകരക്കാരനായി പുറത്ത് പോയത്. എന്നാൽ താരം ഇപ്പോൾ പനിയിൽ നിന്ന് മുക്തനായിരിക്കുകയാണ്.

 

England

 

ഇനി മുന്നേറ്റ നിരയിലേക്ക് വരുകയാണേൽ റൈറ്റ് വിങ്ങിൽ നോനി മഡൂകെയ്ക്ക് പകരം ബുക്കായോ സാക്ക ആദ്യ ഇലവനിൽ ഇടം നേടും. ലെഫ്റ്റ് വിങ്ങിൽ ആന്റണി ഗോർഡനും സ്ട്രൈക്കറായി ഹാരി കെയ്നും തുടരും.

സസ്പെന്ഷന് മൂലം ജാരെൽ ക്വാൻസയ്ക്ക് അർജന്റീനയ്‌ക്കെതിരെയും നഷ്ടമാവും. പകരം തുടർച്ചയായ രണ്ടാം മത്സരത്തിലും ജോൺ സ്റ്റോൺസിന് ആദ്യ ഇലവനിൽ ഇടം നേടും.  അതോടൊപ്പം കൈക്ക് പറ്റിയ പരിക്ക് മൂലം ജോർദാൻ ഹെൻഡേഴ്സണും മത്സരം നഷ്ടമാവും.

ഇംഗ്ലണ്ടിന്റെ സാധ്യത ഇലവൻ (4-2-3-1): പിക്ക്ഫോർഡ്, സ്പെൻസ്, കോൺസ, ഗുഹെഹി, ഒ’റെയ്ലി, ആൻഡേഴ്സൺ, റൈസ്, സാക, ബെല്ലിംഗ്ഹാം, ഗോർഡൻ, കെയ്ൻ.

ALSO READ:-

അർജന്റീന ടീം അപ്ഡേറ്റ്

 

ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാൻ ഇറങ്ങിയ അതേ ഇലവനുമായിയായിരിക്കും ലയണൽ സ്കലോണി തന്റെ ടീമിനെ ഇംഗ്ലണ്ടിനെതിരെയും ഇറക്കുക.

എമി മാർട്ടിനെസ് ഗോൾ വലയിൽ തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനെസും നഹുവൽ മോളിനയും നിക്കോളാസ് ടാഗ്ലിയാഫിക്കോയും പ്രതിരോധത്തിലും ലിയാൻഡ്രോ പരേഡ്സ്, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവർ മധ്യനിരയിലും ആദ്യ ഇലവനിൽ തുടരും.

 

Argentina

 

മുന്നേറ്റ നിരയിൽ ടൂർണമെന്റിൽ ഇതോടകം എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലുള്ള മെസ്സിക്കൊപ്പം ജൂലിയൻ അൽവാരെസ് ആദ്യ ഇലവനിൽ ഇടം നേടും. ജൂലിയൻ അൽവാരെസിന്റെ കിടിലൻ ലോങ്‌ റേഞ്ച് ഗോളിലൂടെയായിരുന്നു സ്വിസ്നെതിരെ അർജന്റീന ഗംഭീര തിരിച്ചുവരവ് നടത്തിയത്.

അർജൻ്റീനയുടെ സാധ്യത ഇലവൻ(4-2-3-1): ഇ. മാർട്ടിനെസ്, മോളിന, റൊമേറോ, എൽ. മാർട്ടിനെസ്, ടാഗ്ലിയാഫിക്കോ, പരേഡസ്; ഡി പോൾ, മാക് അലിസ്റ്റർ, ഫെർണാണ്ടസ്, മെസ്സി, അൽവാരസ്.

 

അർജന്റീന-ഇംഗ്ലണ്ട് മത്സരം എങ്ങനെ തത്സമയം കാണാം?

 

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- Argentina and England meet in the 2026 FIFA World Cup semifinal, with both sides unbeaten so far. Lionel Messi and Jude Bellingham headline the clash as the winner books a place in the final against Spain.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply