“മെസ്സിയെ ഞങ്ങൾ തളയ്ക്കും”; മെസ്സിക്ക് വെല്ലുവിളിയുമായി മുൻ ഇംഗ്ലീഷ് താരം രംഗത്ത്
2026 ലോകകപ്പിലെ വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട്-അർജന്റീനയെ നേരിടും. ജൂലൈ 15ന് പാതിരാത്രി ഇന്ത്യൻ സമയം 12:30ക്ക് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഇപ്പോളിത സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി അർജന്റീനിയൻ നായക്കൻ ലയണൽ മെസ്സിക്ക് താക്കീതുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ.
‘ദി റെസ്റ്റ് ഈസ് ഫുട്ബോൾ’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, നിലവിലെ ലോക ചാമ്പ്യന്മാരുടെ ഏറ്റവും വലിയ താരത്തെ നിർവീര്യമാക്കാൻ ഇംഗ്ലണ്ടിന് എല്ലാം ആവശ്യമാണെന്നും മെസ്സിയെ ഞങ്ങൾക്ക് തളയ്ക്കാൻ കഴിയുമെന്നുമാണ് കോൾ പറഞ്ഞത്. “മെസ്സി ഇംഗ്ലണ്ടിനെ നേരിടുന്നത് ഇതാദ്യമായാണോ? ഞങ്ങൾ അവനെ തളയ്ക്കും. ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അർജന്റീനയേക്കാൾ മികച്ച വേഗതയുള്ള താരങ്ങൾ ഇംഗ്ലണ്ടിനുണ്ട്. ഞങ്ങൾ അവരെ പരാജയപ്പെടുത്തും, എന്റെ മനസ്സ് അത് ഉറപ്പിച്ചു പറയുന്നു“ എന്നാണ് കോൾ പറഞ്ഞത്.

സഹ അവതാരകനായ മൈക്കൽ റിച്ചാർഡ്സ് ഈ പ്രസ്താവന പിന്നീട് തിരിച്ചടിയായേക്കാം എന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും കോൾ തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഈ എടുത്ത കാലത്തെ വെച്ച് ഏറ്റവും മികച്ച ഫോമിലാണ് ലയണൽ മെസ്സി. ടൂർണമെന്റിൽ ഇതോടകം ആറ് മത്സരങ്ങൾ നിന്ന് എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ കൈലിയൻ എംബാപ്പെയുടെ തൊട്ട് പിന്നിലാണ് മെസ്സിയുള്ളത്. ഫുട്ബോൾ ചരിത്രത്തിലാദ്യമായാണ് ലയണൽ മെസ്സി ഇംഗ്ലണ്ടിനെ നേരിടാൻ പോവുന്നത്.
ALSO READ:-
ഇതുവരെ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് അർജന്റീന ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുന്നത്. പക്ഷെ ഗ്രൂപ്പ് സ്റ്റേജിൽ കാഴ്ച്ചവെച്ചിരുന്ന ഗംഭീര പ്രകടനമല്ല അർജന്റീനയുടെ ഭാഗത്ത് നിന്ന് നോക്ക്ഔട്ട് റൗണ്ട് മത്സരങ്ങളിൽ കാണാൻ സാധിച്ചത്. കേപ്പ് വെർഡെയ്ക്കെതിരെയും ഈജ്പിതിനെതിരെയും. സ്വിറ്റ്സർലൻഡിനെതിരെയുമുള്ള കഴിഞ്ഞ മത്സരങ്ങളിൽ അവസാന നിമിഷ ഗോളിൽ അർജന്റീന രക്ഷപ്പെടുകയായിരുന്നു.

എന്നിരുന്നാൽ പോലും ഇംഗ്ലണ്ടിനെ നേരിടാൻ വരുമ്പോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയിലാണ് അർജന്റീനയുടെ എല്ലാ പ്രതീക്ഷയും. മറുഭാഗത്ത് ഗംഭീര ഫോമിലാണ് ഇംഗ്ലണ്ടുള്ളത്. നിലവിൽ ടീമിനായി ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെയാണ് അർജന്റീന ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്.

അർജന്റീന-ഇംഗ്ലണ്ട് മത്സരം എങ്ങനെ തത്സമയം കാണാം?
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Former England winger Joe Cole has backed England to beat Argentina in the 2026 FIFA World Cup semi-final, claiming his side has what it takes to stop Lionel Messi. Cole believes England’s pace and quality will be enough to secure a place in the final, despite Messi’s outstanding tournament form with eight goals in six matches.
Discover more from Footy Times
Subscribe to get the latest posts sent to your email.