Footy Times
The Beautiful Game, Beautifully Told

ഇന്ന് സെമിയിൽ തീപാറും; സ്പെയിൻ-ഫ്രാൻസ് നേർക്കുനേർ

0

2026 ലോകകപ്പ് ആദ്യ സെമി ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം. കരുത്തന്മാരായ സ്പെയിനും ഫ്രാൻസും നേർക്കുനേർ വരുകയാണ്. ഇന്ന് പാതിരാത്രി ഇന്ത്യൻ സമയം 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരു ടീം നേർക്കുനേർ വരുന്നത്. ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസും, ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ സ്പെയിനും നേർക്കുനേർ വരുമ്പോൾ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്.

 

france

 

കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്ന യൂറോ കപ്പ്, നാഷൻസ് ലീഗ് ടൂർണമെന്റിലെ സെമി ഫൈനലിന്റെ അതേ പുനരാവർത്തനമാണ് ലോകകപ്പിൽ നടക്കാൻ പോവുന്നത്. കഴിഞ്ഞ രണ്ട് സെമി ഫൈനലിലും സ്പെയിനിന്നായിരുന്നു വിജയം. അതുകൊണ്ട് തന്നെ ഈയൊരു തോൽവികൾക്ക് മറുപടി നൽക്കാൻ കൂടിയാണ് ഫ്രാൻസ് ഇറങ്ങുന്നത്.

 

ഫ്രാൻസ് ടീം അപ്ഡേറ്റ്

 

ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഫ്രാൻസ് വിജയിച്ചതിനാൽ, പരിശീലകൻ ദിദിയർ ദെഷാംപ്‌സ് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയില്ല. മൊറോക്കോയ്‌ക്കെതിരായ വിജയത്തിനായി ബ്രാഡ്‌ലി ബാർകോളയ്ക്ക് പകരം ഡിസയർ ഡുവെ ടീമിലെത്തിച്ചത്, ഫ്രാൻസിന് ഏറെ ഗുണക്കരമായിരുന്നു. അതുകൊണ്ട് തന്നെ സ്പെയിനെതിരെയുള്ള മത്സരത്തിലും ഡുവെ ആദ്യ ഇലവനിൽ ഇടം നേടിയാൽ അത്ഭുപ്പെടാന്നില്ല.

 

dembele

 

നിലവിൽ മനു കോണും ഔറേലിയൻ ചൗമേനിയേക്കും പരിക്കിന്റെ ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചിലപ്പോൾ മധ്യനിരയിലേക്ക് വാറൻ സൈർ-എമറിയോ പരിചയസമ്പന്നനായ എൻ’ഗോളോ കാന്റെയോ ആദ്യ ഇലവനിൽ ഇടാൻ സാധ്യതയുണ്ട്. അതോടൊപ്പം ചില അഭ്യൂഹങ്ങൾ പ്രകാരം പരിക്കിൽ നിന്ന് മുക്തനായി ചൗമേനി തന്നെ ആദ്യ ഇലവനിൽ കളിക്കുമെന്നാണ്.

 

mbappe

 

ALSO READ:-

ടൂർണമെന്റിന്റെ തുടക്കം മുതലെ സ്ഥിരത്തയോടെ കളിക്കുന്ന ജൂൾസ് കൗണ്ടെ, ദയോട്ട് ഉപമെകാനോ, വില്യം സാലിബ, ലൂക്കാസ് ഡിഗ്നെ എന്നിവരുടെ പ്രതിരോധത കൂട്ടുക്കെട്ട് സ്പെയിനെതിരെയും തുടരും. അതോടൊപ്പം സ്പെയിൻ ഏറ്റവും ഭയപ്പെടുന്ന ഫ്രാൻസിന്റെ എംബാപ്പെ, ഔസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസ് ഉൾപ്പെടുന്ന മുന്നേറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാക്കില്ല.

ഫ്രാൻസിന്റെ സാധ്യത ഇലവൻ (4-2-3-1): മൈഗ്നാൻ; കൌണ്ടെ, ഉപമേകാനോ, സാലിബ, ഡിഗ്നെ; കോൺ, റാബിയോട്ട്; ഡെംബെലെ, ഒലിസ്, ബാർകോള; എംബാപ്പെ.

 

സ്പെയിൻ ടീം അപ്ഡേറ്റ്

 

ദെഷാംപ്സിനെപ്പോലെ സ്പെയിൻ പരിശീലകൻ ഡെ ലാ ഫ്യൂണ്ടെക്കും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഇലവൻ തന്നെയാണ് കൈലുള്ളത്. അതുകൊണ്ട് തന്നെ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. ബെൽജിയത്തിനെതിരായ മത്സരത്തിൽ സ്പെയിൻ നടത്തിയ ഏക മാറ്റമായിരുന്നു ഫാബിയൻ റുയിസിനെ ആദ്യ ഇലവൻ ഉൾപെടുത്തിയത്. ഫ്രാൻസിനെതിരെയുള്ള മത്സരത്തിലേക്ക് വരുമ്പോഴും ഫാബിയൻ ‌റുയിസ് തന്റെ സ്ഥാനം നിലനിർത്താനാണ് സാധ്യത.  അങ്ങനെയാണേൽ തുടർച്ചയായ മത്സരങ്ങളിൽ പെഡ്രി പുറത്താവും.

 

Spain

 

പെഡ്രോ പോറോ, പൗ കുബാർസി, അയ്‌മെറിക് ലാപോർട്ടെ, മാർക്ക് കുകുറെല്ല എന്നിവരുടെ പിന്നിൽ ഗോൾകീപ്പറായി ഉനായ് സൈമണും ആദ്യ ഇലവനിൽ തുടരും. മറ്റ് പൊസിഷനുകളിലൊന്നും മാറ്റങ്ങൾ ഉണ്ടാക്കില്ല. കഴിഞ്ഞ മത്സരങ്ങളിൽ സൂപ്പർ സബായി ഇറങ്ങിയ മെറിനോയും നിക്കോ വില്യംസും ഈയൊരു മത്സരത്തിലും പകരക്കാരായി തന്നെയായിരിക്കും കളത്തിൽ ഇറങ്ങുക.

സ്പെയിനിന്റെ സാധ്യത ഇലവൻ (4-2-3-1): സൈമൺ, പോറോ, കുബാർസി, ലാപോർട്ടെ, കുക്കുറെല്ല, റോഡ്രി, ഫാബിയൻ റൂയിസ്; യമൽ, ഓൾമോ, ബെയ്ന, ഒയാർസബാൽ.

Summary:- Spain and France meet in the first 2026 FIFA World Cup semi-final, with both sides unbeaten in the tournament. France boast the competition’s most prolific attack, while Spain have conceded the fewest goals. Both coaches are expected to stick with their successful line-ups, setting up a thrilling clash for a place in the World Cup final.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply