Footy Times
The Beautiful Game, Beautifully Told

നിഹാലും സഹീഫും ഉൾപ്പെടെ നാല് പേർ പുറത്ത്; ബ്ലാസ്റ്റേഴ്‌സിൽ അനിശ്ചിതത്വം

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ കൃത്യസമയത് തന്നെ തുടങ്ങുമെന്ന് ഉറപ്പായത്തോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യങ്ങൾ അത്ര ശുഭക്കരമായല്ല നടക്കുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ ലഭിക്കാതത്ത് കൊണ്ട് തന്നെ അടുത്ത സീസണിൽ പങ്കെടുക്കുമെന്നതിൽ ഉറപ്പില്ല. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുക്കയാണ് സൂപ്പർ താരങ്ങളെല്ലാം.

ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ നിഹാൽ സുധീഷ്, മുഹമ്മദ്‌ സഹീഫ് വിദേശ താരങ്ങളായ കെവിൻ യോക്ക്, ഫ്രാൻസിസ്കോ അബാലോ എന്നിവർ ക്ലബ്‌ വിട്ടിരിക്കുകയാണ്.

 

Nihal Sudheesh

 

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹോവയുടെ റിപ്പോർട്ട്‌ പ്രകാരം മുന്നേറ്റ താരം നിഹാൽ സുധീഷ് ഒഡിഷ എഫ്സിയിലേക്കും ലെഫ് ബാക്ക് താരം മുഹമ്മദ്‌ സഹീഫ് ചെന്നൈന് എഫ്സിയിലേക്കുമാണ് കൂടുമാറിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ വളർന്നു വന്ന താരങ്ങളാണ് ഇരുവരും. 25കാരനായ നിഹാൽ സുധീഷ് 2022ലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ സ്‌ക്വാഡിലേക് ഇടം നേടുന്നത്. തുടർന്ന് 22 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. 23കാരനായ മുഹമ്മദ്‌ സഹീഫ് ബ്ലാസ്റ്റേഴ്‌സിനായി 12 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും, ലെഫ്റ്റ് ബാക്കിൽ മികച്ച ഇമ്പാക്ട് കൊണ്ടുവരാൻ താരത്തിന് സാധിച്ചിരുന്നു.

 

Muhammed Saheef

 

ALSO READ:-

മറുഭാഗത്ത് കഴിഞ്ഞ സീസണിന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഏക താരം ഫ്രഞ്ച് സ്ട്രൈക്കർ കെവിൻ യോക്കായായിരുന്നു. കഴിഞ്ഞ ദിവസം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം ആരാധകരെ അറിയിച്ചത്. 30കാരൻ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ നിന്ന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. താരം ഇനി ഏത് ക്ലബ്ബിലേക്കാണ് പോവുന്നതെന്നതിൽ വ്യക്തതയില്ല.

 

Kevin Yoke

 

കഴിഞ്ഞ സീസണിൽ റിലീഗഷനിൽ നിന്നും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത് ഫ്രാൻസിസ്കോ അബാലോയുടെ വരവാണെന്ന് പറയാം. 28കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം ആറ് മത്സരങ്ങൾ നിന്ന് രണ്ട് ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. താരം ഇനി ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയ്ക്ക് വേണ്ടിയായിരിക്കും കളിക്കുക.

 

Albalo

 

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ നിക്ഷേപകരെ കിട്ടുന്നെടുത്തോളം, പുതിയ സൈനിങ്ങുകൾ നടക്കില്ല.    അഭ്യൂഹങ്ങൾ പ്രകാരം ലുലു ഗ്രൂപ്പ്‌, ibs സോഫ്റ്റ്‌വെയർ തുടങ്ങിയ വ്യവസായ കമ്പനികൾ ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാനായി രംഗത്തുണ്ട്.   

Summary:- Kerala Blasters are facing growing uncertainty ahead of the 2026-27 ISL season, with four players, Nihal Sudheesh, Mohammed Saheef, Kevin Yoake, and Francisco Abalo leaving the club. The exits come amid delays in securing new investors, with no new signings expected until the ownership situation is resolved


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply