Footy Times
The Beautiful Game, Beautifully Told

‘മര്യാദയ്ക്ക് സംസാരിക്കൂ’; റഫറിയോട് മെസ്സിയുടെ ചൂടൻ പ്രതികരണം, വീഡിയോ കാണാം

0

ശനിയാഴ്ച സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, പോർച്ചുഗീസ് റഫറി ജോവോ പിൻഹീറോയുമായി ലയണൽ മെസ്സി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിംഗ്.

 

Messi

 

ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡ് ഒരു ഫ്രീ കിക്ക് എടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വാക്കു തർക്കം ഉണ്ടാക്കുന്നത്. അർജന്റീനയുടെ പ്രതിരോധ മതിലിൽ നിന്ന മെസ്സി, ആവശ്യമായ ദൂരം പിന്നോട്ട് നീക്കാൻ പിൻഹീറോ നിർദ്ദേശിച്ച രീതിയിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

ഫ്രീകിക്ക് എടുത്തതിന് ശേഷം അർജന്റീന ക്യാപ്റ്റൻ ഉടൻ പ്രതികരിക്കുന്നതും തുടർന്ന് വീണ്ടും റഫറിയെ സമീപിക്കുന്നതും വീഡിയോയിൽ കൃത്യമായി കാണാൻ സാധിക്കുന്നതാണ്.  റിപ്പോർട്ടുകൾ പ്രകാര,  “എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ. എന്നെ അനാദരിക്കരുത്. എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ. ഞാൻ നിങ്ങളോട് മര്യാദയ്ക്കാണ് സംസാരിച്ചത്.” എന്നാണ് മെസ്സി റഫ്രീയോട്‌ പറഞ്ഞത്.

 

Lionel Messi

 

 

 

മെസ്സി സംഭാഷണത്തിലുടനീളം സംയമനം പാലിച്ച്, കൈകൾ പിന്നിലേക്ക് പിടിച്ചു കൊണ്ടാണ് റഫ്രീയോട്‌ സംസാരിച്ചത്. അതുകൊണ്ട് തന്നെ റഫ്രീ പിൻഹീറോ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് മഞ്ഞകാർഡ് നൽകിയിട്ടൊന്നുമില്ല. എന്തിരുന്നാലും ഈയൊരു സംഭാഷണം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വ്യാപിച്ച്, ഒട്ടേറെ ട്രോളുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.

റഫ്രീ പിൻഹീറോയേ ചുറ്റിപറ്റി മറ്റൊരു ചർച്ച കൂടി സാമൂഹിക മാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുകയാണ്. അർജന്റീന-സ്വിറ്റ്സർലൻഡ് മത്സരത്തിൽ എംബോളോയ്ക്ക് റെഡ് കാർഡ് നൽകിയത് തെറ്റായ തീരുമാനമാണെന്നാണ് ഒരു കൂട്ടം ആരാധകർ വാദിക്കുന്നത്.

ALSO READ:-

ഇതിനെതിരെ പ്രതികരിച്ച് സ്വിറ്റ്സർലൻഡ് താരങ്ങളും പരിശീലകൻ മുറാത്ത് യാക്കിനും രംഗത്ത് വന്നിരുന്നു. നീണ്ട VAR റിവ്യൂവിന് ശേഷം എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചു പുറത്ത് പോവുകയായിരുന്നു. ആദ്യം റഫറി ഫൗളാണ് വിചാരിച്ച് അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡിന് മഞ്ഞക്കാർഡ് കാണിക്കുകയായിരുന്നു. പിന്നീട് VAR പരിശോധിച്ച ശേഷം റഫറി തീരുമാനം മാറ്റി, പകരം താരം അഭിനയിച്ചതാണ് ചൂണ്ടികാട്ടി എംബോളൊക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയായിരുന്നു. തുടർന്ന് സ്വിറ്റ്സർലൻഡ് 10 കളിക്കാരായി ചുരുങ്ങി.

 

Murat Yakin

 

ഈയൊരു റഫ്രീയുടെ തെറ്റായ തീരുമാനമൂല്ലമാണ് സ്വിറ്റ്സർലൻഡിന് അർജന്റീനയോട്‌ തോൽക്കേണ്ടി വന്നത് എന്നാണ് സ്വിസ് പരിശീലകൻ മുറാത്ത് യാക്കി പറഞ്ഞത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഈയൊരു ജയത്തോടെ അർജന്റീന 2026ലോകകപ്പ് സെമിഫൈനലിൽ എത്തിയിരിക്കുകയാണ്. സെമിയിൽ കരുത്തന്മാരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

Summary:- Lionel Messi’s heated exchange with referee João Pinheiro during Argentina’s World Cup quarterfinal against Switzerland has gone viral on social media. The match also sparked controversy over Breel Embolo’s red card, with Switzerland claiming the VAR decision cost them the game. Argentina won 3-1 to book a semifinal clash with England.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply