Footy Times
The Beautiful Game, Beautifully Told

ട്രോഫിക്കും മെഡലിനും പുറമെ ഇനി ചാമ്പ്യൻഷിപ്പ് മോതിരവും; ഫിഫയുടെ ചരിത്ര പ്രഖ്യാപനം

0

ചരിത്രത്തിലാദ്യമായി ലോകകപ്പ് വിജയികൾക്ക് ചാമ്പ്യൻഷിപ് മോതിരകൾ നൽക്കാൻ ഒരുങ്ങുകയാണ് ഫിഫ. ലോകകപ്പ് തുടങ്ങി 96 വർഷങ്ങളിൽ ആദ്യമായാണ് ഫിഫ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതോടെ ലോകകപ്പ് വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫി, സുവർണ്ണ മെഡൽ, ചാമ്പ്യൻസ്ഷിപ്പ് മോതിരം എന്നിവ ലഭിക്കും.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ അർജന്റീന സ്‌പെയിനിനെയാണ് നേരിടുക. ജൂലൈ 15 ഞായറാഴ്ച, പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.

വെള്ളിയാഴ്ചയാണ് ഫിഫ ഔദ്യോഗികമായി വിജയികളായ കളിക്കാർക്ക് അനുയോജ്യമായ ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇത് ആഗോള കായികരംഗത്തേക്ക് ഏറ്റവും അറിയപ്പെടുന്ന അമേരിക്കൻ കായിക പാരമ്പര്യങ്ങളിലേക്ക് കൊണ്ടുവരും. പ്രശസ്ത ബാസ്കറ്റ്ബോൾ ടൂർണമെന്റായ NABLൽ ചാമ്പ്യന്മാർക്ക് മോതിരം നൽകിയിട്ടുണ്ട്.

 

Championship ring

 

ഏകദേശം 2026ഓളം ചാമ്പ്യൻഷിപ്പ് മോതിരങ്ങളാണ് ഫിഫ നിർമ്മിക്കുന്നത്. ഇതിൽ 30 മോതിരങ്ങൾ വിജയിക്കുന്ന ടീമിന് നൽക്കും. ബാക്കിയുള്ള 1996 മോതിരങ്ങൾ ആരാധകർക്ക് വാങ്ങിക്കാൻ കഴിയും.  എന്നാൽ ആരാധകർക്ക് എങ്ങനെ മോതിരം വാങ്ങിക്കാൻ കഴിയുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ രൂപവും, മറുവശത്ത് ജയിക്കുന്ന ടീമിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിന്റെ അടയാളവുമായിരിക്കും ഈയൊരു മോതിരത്തിന്റെ മുകളിലുണ്ടാക്കും.

ALSO READ:-

ഫൈനൽ അവസാനിച്ച ശേഷം, വിജയിക്കുന്ന ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനും താൽക്കാലിക ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നൽകും. പിന്നീട് മുപ്പത് മോതിരങ്ങൾ കളിക്കാരുടെ അളവുകൾ അനുസരിച്ച് ഫിഫ നൽക്കുന്നതാണ്.

ബുധനാഴ്ച നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ശേഷം തുടർച്ചയായി രണ്ടാം ലോകകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ് അർജന്റീന. മറുഭാഗത്ത് 2010ന് ശേഷം ഫ്രാൻസിനെ സെമിഫൈനലിൽ തോൽപ്പിച്ച സ്പെയിൻ രണ്ടാം കിരീടം ലക്ഷ്യമിടുന്നു. ഈയൊരു ഫൈനൽ കളിക്കുന്നത്തോടെ അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫൈനൽ കളിക്കുന്ന താരമാക്കും. താരം തന്റെ മൂന്നാം ലോകകപ്പിനാണ് ഒരുങ്ങുന്നത്.

അർജന്റീന vs സ്പെയിൻ മത്സരം തത്സമയം എങ്ങനെ കാണാം

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- FIFA has announced that the 2026 World Cup winners will receive championship rings in addition to the trophy and gold medals, marking the first time in the tournament’s 96-year history. Argentina and Spain will battle for the title in the final at MetLife Stadium, with the winning squad set to receive 30 custom-designed rings after the match.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply