മോഹൻ ബഗാനിൽ മലയാളി തിളക്കം; അലക്സ് സജി കൊൽക്കത്തയിലേക്ക്
2026-27 സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് മിക്ക ഐഎസ്എൽ ടീമുകളും. ഇതിന്റെ ഭാഗമായി വമ്പൻ സൈനിങ് അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മലയാളി പ്രതിരോധ താരം അലക്സ് സജിയെ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. 2029 വരെ നീള്ളുന്ന മൂന്ന് വർഷ കരാറിലാണ് 26 കാരൻ മോഹൻ ബഗാനിലെത്തുക.

സ്പോർട്ടിങ് ക്ലബ് ഡൽഹിയിൽ നിന്നും വമ്പൻ തുക ട്രാൻസ്ഫെർ ഫീ നൽകിയാണ് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കുന്നത്. സ്പോർട്ടിങ് ക്ലബ് ഡൽഹിയുമായുള്ള അലക്സിന്റെ കരാർ കഴിഞ്ഞത്തോടെയാണ് മോഹൻ ബഗാൻ വമ്പൻ ട്രാൻസ്ഫർ തുകയ്ക് താരത്തിനായി രംഗത്തെതിയത്. നിലവിൽ താരത്തിന്റെ മെഡിക്കൽ കൂടിയെ പൂർത്തിയാകാനുള്ളു. അതുംകൂടി കഴിഞ്ഞാൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതാണ്.
കഴിഞ്ഞ കുറച്ച് സീസണുകളിലായി അതി ഗംഭീര പ്രകടനമാണ് അലക്സ് സജിയുടെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരം കൂടിയാണ് അലക്സ് സജി.

ALSO READ:-
പിന്നീട് 2019ൽ ഗോകുലം കേരളയിൽ ചേർന്ന താരം, റിസർവ് ടീമിൽ കളിച്ചതിനു ശേഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയായിരുന്നു. ഗോകുലത്തിനായി എ.എഫ്.സി കപ്പിൽ ക്ലബ്ബിനെ പ്രതിനിധീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. താരത്തിന്റെ ഗംഭീര പ്രകടനം മൂലം, 2022ൽ മൂന്ന് വർഷത്തെ കരാറിൽ ഹൈദരാബാദ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

2022-23 സീസണിന്റെ രണ്ടാം പകുതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ലോണിൽ ചെലവഴിച്ചെങ്കിലും, സജി ഹൈദരാബാദിലേക്ക് മടങ്ങി ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായി മാറി. ഹൈദരാബാദിനൊപ്പം അടുത്ത രണ്ട് സീസണുകളിലെ എല്ലാ മത്സരങ്ങളിലും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പിന്നീട് ഹൈദരാബാദ് എഫ്സി-സ്പോർട്ടിങ് ക്ലബ് ഡൽഹി ആയതിന് ശേഷം, അലക്സ് സജിയെ ടീമിന്റെ ക്യാപ്റ്റനാക്കുകയായിരുന്നു. 2021-ൽ എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യ അണ്ടർ 23 ടീമിന്റെ ഭാഗം കൂടിയായിരുന്നു അലക്സ്.
ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം ക്യാപ്റ്റനാണ് അലക്സ് സജി. ഇതിന് മുൻപ് മുംബൈ സിറ്റി എഫ്സി ക്യാപ്റ്റൻ ലാലിയൻസുവാല ചാങ്‌തെയുടെ സൈനിങ് മോഹൻ ബഗാൻ പൂർത്തിയാക്കിയിരുന്നു.
Summary:- Mohun Bagan Super Giant are set to sign Kerala defender Alex Saji on a three-year contract until 2029. The former Kerala Blasters academy graduate joins from Sporting Club Delhi after impressing with Hyderabad FC and serving as Sporting’s captain. An official announcement is expected after he completes his medical.
Discover more from Footy Times
Subscribe to get the latest posts sent to your email.