“ഞങ്ങൾ മൈതാനത്ത് പോരാടിയാണ് ജയിക്കുന്നത്; ഫിഫയുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മെസ്സി
അർജന്റീന ഫിഫയുടെ ഏറ്റവും പ്രിയപ്പെട്ട ടീമോ? ലോകകപ്പിന്റെ തുടക്കം മുതലെ ഉയർന്നു വന്ന വിമർശനമാണിത്. ഫിഫയുടെ ബലത്തിലാണ് അർജന്റീനയ്ക്ക് വിജയിക്കാൻ കഴിയുന്നതെന്നും റഫറിമാർ അർജന്റീനയുടെ ഭാഗത്ത് നിന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം.
എന്നാൽ ഇപ്പോളിത ഇത്തരം അഭ്യൂഹങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി. ഞങ്ങൾക്ക് ആരും ഒന്നും സൗജന്യമായി തരുന്നില്ലായെന്നും കഷ്ടപ്പെട്ടാണ് ലോകകപ്പ് ഫൈനൽ വരെ എത്തിയതുമെന്നാണ് മെസ്സി പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിലെ വിജയത്തിന് ശേഷമാണ് വിമർശകർക്കെതിരെ മെസ്സി രൂക്ഷമായി വിമർശിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. അർജന്റീനയ്ക്കായി എൻസോ ഫെർണാണ്ട്‌സും സൂപ്പർ സബായി വന്ന ലൗട്ടാരോ മാർട്ടിനെസും ഗോൾ നേടിയപ്പോൾ ഗോർഡനാണ് ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.
ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം, അവർ എന്തും പറയട്ടെ. പക്ഷേ, മൈതാനത്ത് ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ ഈ ടൂർണമെന്റിലേക്ക് എത്തിയത്. എങ്കിലും ഈ ടീമിന്റെ പോരാട്ടവീര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

ഞങ്ങള്‍ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയെന്നും മെസി പറഞ്ഞു. ഞങ്ങൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും ഞങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അസംബന്ധങ്ങൾ വിളിച്ചുപറയുമായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞങ്ങൾ അവർക്ക് നൽകിയില്ല. ഭാഗ്യവശാൽ ഈ സുപ്രധാന മത്സരം ജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു, എന്നാണ് മെസ്സി പറഞ്ഞത്.
ചരിത്രത്തിൽ ആദ്യമായാണ് മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ആ ഒരു മത്സരത്തിൽ തന്നെ രണ്ട് അസ്സിസ്റ്റുകൾ നേടി അർജന്റീനയെ വിജയിപ്പിക്കാൻ 39കാരൻ സാധിച്ചു. ഇതിന് പിന്നാലെ ലോകകപ്പ് ഗോൾഡൻ ബൂട്ട് വേട്ടയിൽ മെസ്സി എംബാപ്പെയെ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എംബാപ്പെയേക്കാൾ അസ്സിസ്റ്റ് മെസ്സി നേടിയത്തോടെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇരുവരും എട്ട് ഗോളുകളാണ് ടൂർണമെന്റിൽ നേടിയത്.

ഫൈനലിൽ ഇനി അർജന്റീന നേരിടുക കരുത്തന്മാരായ സ്പെയിനിനെയാണ്. ജൂലൈ 19 ഞായറാഴ്ച, ഇന്ത്യൻ സമയം പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
Summary:- Lionel Messi dismissed claims that FIFA favors Argentina, saying the team earned its place in the World Cup final through hard work. After beating England 2-1 in the semifinal, Messi said critics were answered on the pitch. Argentina will now face Spain in the final.
Discover more from Footy Times
Subscribe to get the latest posts sent to your email.