ഫ്രാൻസ് ടീമിൽ പുതിയ അധ്യായം; ദെഷാംപ്സിന് പകരം സിനദിൻ സിദാൻ പരിശീലകനാകും
2026 ലോകകപ്പിൽ നിന്നും ഫ്രാൻസ് പുറത്തായത്തോടെ പരിശീലകൻ ദിദിയർ ദെഷാംപ്സ് പടിയിറങ്ങുകയാണ്. നടക്കാൻ പോവുന്ന ലോകകപ്പിലെ ലൂസേഴ്സ് ഫൈനലായിരിക്കും ദെഷാംപ്സിന്റെ ഫ്രാൻസിനൊടോപ്പമുള്ള അവസാന മത്സരം.

സെമി ഫൈനലിൽ സ്പെയിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത്തോടെയാണ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായത്. സ്പെയിനിനായി പെനാൽറ്റിയിലൂടെ ഒയർസാബലും, പേഡ്രോ പോറോയുമാണ് ഗോൾ നേടിയത്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിശീലകൻ ടീം വിടുന്നത്. ഫ്രാൻസിനൊപ്പമുള്ള 14 വർഷത്തെ ബന്ധത്തിന് ശേഷമാണ് ദിദിയർ ദെഷാംപ്സ് പടിയിറങ്ങുന്നത്. ഫ്രാൻസ് ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ലോകകപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഫ്രാൻസിനെ സെമി ഫൈനലിലെത്തിക്കാൻ ദെഷാംപ്സിന് സാധിച്ചു. 2012ൽ ഫ്രാൻസ് പരിശീലകനായി ചുമതലയേറ്റ ദെഷാംപ്സ്, 2018 ലോകകപ്പിൽ ചാമ്പ്യന്മാരാക്കാനും, 2022 ലോകകപ്പിൽ ഫൈനലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
184 ഓളം മത്സരങ്ങളിൽ ദെഷാംപ്സ് ഫ്രാൻസിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിൽ 120 മത്സരങ്ങളിൽ വിജയിക്കുകയും 35 മത്സരങ്ങൾ സമനിലയിൽ പിരിയുകയും 29 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. 65.2%നാണ് ദെഷാംപ്സിന്റെ വിജയ ശതമാനം.
ALSO READ:-
ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് നേരിടുക ഇംഗ്ലണ്ടിനെയയാണ്. ജൂലൈ 19 ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2:30ക്കായിരിക്കും മത്സരത്തിന്റെ കിക്ക്‌ഓഫ്.
സിനദിൻ സിദാൻ തിരിച്ചെത്തുന്നു
ഫ്രഞ്ച് ഇതിഹാസ താരം സിനദിൻ സിദാൻ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. ദിദിയർ ദെഷാംപ്സ് പടിയിറങ്ങുന്നത്തോടെ, ഫ്രാൻസിന്റെ പുതിയ പരിശീലിക്കനായി സിദാൻ ചുമതലയേൽക്കും.

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സിദാൻ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അവസാനമായി സിദാൻ പരിശീലിപ്പിച്ചത് 2021ൽ കരുത്തന്മാരായ റയൽ മാഡ്രിഡിനെയാണ്. നാല് സീസണുകളിലാണ് സിദാൻ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചത്.
അഞ്ചോള്ളം യൂറോപ്യൻ കിരീടങ്ങൾ ഉൾപ്പെടെ പതിനൊന്ന് കിരീടം അദ്ദേഹം റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.

ലോകകപ്പിന് മുന്നോടിയായി അമേരിക്ക ടീമിന്റെ മുഖ്യ പരിശീലകനാവാൻ സിദാൻ അവസരം ലഭിച്ചുവെങ്കിലും, 54 കാരൻ ഓഫർ നിരസിക്കുകയായിരുന്നു. സിദാൻ നേരത്തെ തന്നെ ഫ്രാൻസിന്റെ പരിശീലകനാവാൻ താല്പര്യ പ്രകടിപ്പിച്ചിരുന്നു.
Summary:- Didier Deschamps will step down as France head coach after the 2026 FIFA World Cup, with the third-place playoff against England set to be his final match. Zinedine Zidane is expected to replace him, returning to management after five years.
Discover more from Footy Times
Subscribe to get the latest posts sent to your email.